ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് സി രഘുനാഥ് ബിജെപിയിലേക്ക്

ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് സി രഘുനാഥ് ബിജെപിയില്‍ ചേരും. ഇന്ന് വൈകുന്നേരം 7 മണിക്ക് ജെ പി നദ്ദയില്‍ നിന്ന് അംഗത്വം സ്വീകരിക്കും. സി രഘുനാഥ് അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചിരുന്നു.

Also Read : ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിലൂടെ ബേപ്പൂർ വരെ മിനി മാരത്തോണ്‍

ഏറെ കാലമായി പാര്‍ട്ടി എന്നെ അവഗണിക്കുകയാണെന്ന് തുറന്നുപറഞ്ഞ സി രഘുനാഥ് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് വിട്ടത്. നേതൃത്വത്തിന്റെ അവഗണനയില്‍ മനംമടുത്താണ് രാജി വെക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് വിട്ട സമയത്തെ സി രഘുനാഥിന്റെ പ്രതികരണം.

കെപിസിസി അധ്യക്ഷനായിട്ടും കെ. സുധാകരനെക്കൊണ്ട് ഗുണമുണ്ടായില്ലെന്നും രഘുനാഥ് തുറന്നടിച്ചിരുന്നു. താന്‍ പല കാര്യങ്ങളും പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞിട്ടും പാര്‍ട്ടിയില്‍ താന്‍ ഒറ്റപ്പെടുകയും തഴയപ്പെടുകയും ചെയ്തുവെന്നും രഘുനാഥ് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News