ഷാഫി പറമ്പിലിനെതിരെ മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ്

ഷാഫി പറമ്പിലിനെതിരെ മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് നരിപ്പറ്റ മണ്ഡലം നേതാവ് അബ്ദുല്‍ റഹീം ഹാജിയാണ് പത്രിക നല്‍കിയത്. പ്രാദേശിക നേതൃത്വത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2022 ല്‍ അബ്ദുല്‍ റഹീമിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മൈനൊരിറ്റി കോണ്‍ഗ്രസ് ബ്ലോക്ക് ചെയര്‍മാന്‍, മണ്ഡലം കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നയാളാണ് അബ്ദുല്‍ റഹീം.പ്രാദേശികമായുള്ള പ്രശ്‌നങ്ങളില്‍ കോഴിക്കോട് ഡിസിസിയില്‍ നിന്നും നീതി ലഭിച്ചില്ലെന്നും സംസ്ഥാന നേതാക്കളോട് പരാതിപ്പെട്ടിട്ടും ഇടപെട്ടില്ലെന്നും റഹീം പറഞ്ഞു.

Also Read : ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ ആഹ്വാനം; കാസർഗോഡ് ബിജെപിയിൽ പൊട്ടിത്തെറി

ഇതിനോടുള്ള പ്രതിഷേധമാണ് സ്ഥാനാര്‍ഥിത്വമെന്നും റഹീം ആവര്‍ത്തിച്ചു. വര്‍ഗീയ സ്വഭാവമുള്ളവര്‍ക്ക് പ്രമോഷനും ചോദ്യം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുന്ന രീതിയാണ് കോഴിക്കോട് ഡിസിസിക്കെന്നും റഹീം ഹാജി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News