മാസങ്ങൾക്ക് ശേഷം മണിപ്പൂരിലെ കുറിച്ച് മിണ്ടാൻ തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. പ്രധാനമന്ത്രി ഇതുവരേക്കും മണിപ്പൂർ സന്ദർശിച്ചിട്ടില്ലെന്നും മണിപ്പൂർ ഇപ്പോൾ സാധാരണനിലയിലാണെന്ന മോദിയുടെ വാദം അമ്പരപ്പിക്കുന്നുവെന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ജയറാം രമേശ് പറയുന്നു.
‘മാസങ്ങളോളമുള്ള മൗനത്തിന് ശേഷം മണിപ്പൂർ വിഷയത്തെക്കുറിച്ച് അതിശയിപ്പിക്കുന്ന അവകാശവാദങ്ങളാണ് ബയോളജിക്കൽ അല്ലാത്ത നമ്മുടെ പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്. മണിപ്പൂരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം,’ ജയറാം രമേശ് കുറിപ്പിൽ പറഞ്ഞു.
‘കുറേ നാളായില്ലേ, അവര്‍ കൂട്ടട്ടെ, സര്‍ക്കാര്‍ ഇടപെടേണ്ടതില്ല’; മൊബൈല്‍ നിരക്ക് വര്‍ധനയില്‍ ട്രായ് മണിപ്പൂരിലെ സ്ഥിതിഗതികളോട് പ്രധാനമന്ത്രി ബോധപൂർവ്വം മുഖം തിരിക്കുകയാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. പാർലമെന്റിലെ അദ്ദേഹത്തിന്റെ പ്രസംഗത്തിനിടെ പ്രതിപക്ഷ എം.പിമാർ മണിപ്പൂരിനനുകൂലമായ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു.
‘യഥാർത്ഥത്തിൽ സ്ഥിതിഗതികൾ ഇപ്പോഴും സംഘർഷഭരിതമാണ്, ജൂലൈ ഒന്നിന് ഇന്നർ മണിപ്പൂരിൽ നിന്നുള്ള എം.പി അത് ചൂണ്ടിക്കാണിച്ചിരുന്നു. 2023 മെയ് മൂന്നിന് രാത്രി മണിപ്പൂരിൽ സഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഒരിക്കൽ പോലും മോദി മണിപ്പൂരിലെ രാഷ്ട്രീയ നേതാക്കളെ കാണുകയോ മണിപ്പൂർ സന്ദർശിക്കുകയോ ചെയ്തിട്ടില്ല. രാഷ്ട്രപതിയുടെ പ്രസംഗത്തിലും മണിപ്പൂർ ഉൾപ്പെട്ടിട്ടില്ലായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here