മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ കോൺഗ്രസ് വിട്ടു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ കോൺഗ്രസ് വിട്ടു.എക്‌സിലൂടെയാണ് താൻ കോൺഗ്രസ് വിടുന്ന വിവരം മിലിന്ദ് അറിയിച്ചത്.നിർണായക അധ്യായത്തിന് അവസാനം എന്ന് മിലിന്ദ് ദേവ്റ കുറിച്ചത്. ഇതോടെ തൻ്റെ കുടുംബത്തിൻ്റെ 55 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണ്.

ALSO READ: കൈവെട്ട് പരാമർശം; എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസെടുത്ത് പൊലീസ്

അതേസമയം നേരത്തെ കോണ്‍ഗ്രസ് വിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ മിലിന്ദ് ദേവ്റ തള്ളിയിരുന്നു. റിപ്പോര്‍ട്ടുകള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ദേവ്‌റ പറഞ്ഞു.

ദേവ്‌റ കുടുംബം പരമ്പരാഗതമായി മല്‍സരിക്കുന്ന മുംബൈ സൗത്ത് ലോക്സഭാ മണ്ഡലത്തില്‍ ഉദ്ധവ് താക്കറെയുടെ ശിവസേന അവകാശവാദമുന്നയിച്ചതില്‍ മിലിന്ദ് ദേവ്‌റ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത്തരം പ്രസ്താവനകള്‍ സഖ്യകക്ഷി അവസാനിപ്പിച്ചില്ലെങ്കില്‍ തന്റെ പാര്‍ട്ടിക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകുമെന്നാണ് ദേവ്‌റ പറഞ്ഞത്. 50 വര്‍ഷമായി ദക്ഷിണ മുംബൈയിലെ ജനങ്ങളെ സേവിക്കുന്നവരാണ് ദേവ്റ കുടുംബം. എംപിമാരായാലും അല്ലാത്തവരായാലും മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ദേവ്‌റ പറഞ്ഞിരുന്നു. ഈ സാഹചര്യം നിലനിൽക്കവെയാണ് ദേവ്‌റ കോൺഗ്രസ് വിട്ടത്.

ALSO READ: വിവാദങ്ങൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അയോധ്യ രാമക്ഷേത്ര സന്ദർശനം നാളെ നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News