ബിജെപിയെ പട്ടിയോട് ഉപമിച്ച നാനാ പട്ടോളെയുടെ പ്രസംഗം വിവാദമായി. ബിജെപി സർക്കാർ മറ്റു പിന്നാക്ക സമുദായങ്ങളെ മാനിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയായിരുന്നു പട്ടോളെയുടെ വിവാദ പരാമർശം. നിരാശയിൽ നിന്നാണ് കോൺഗ്രസുകാർ ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോളെ അകോളയിൽ ഒരു റാലിയിൽ നടത്തിയ പരാമർശമാണ് വിവാദമായത്. ബിജെപിയെ പട്ടിയോട് ഉപമിച്ച പട്ടോളെയുടെ പ്രസംഗം വിവാദമായതോടെ ബിജെപി നേതാക്കൾ രംഗത്തെത്തിയിരിക്കയാണ്.
ബിജെപി. സർക്കാർ മറ്റു പിന്നാക്ക സമുദായങ്ങളെ മാനിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ റാലിയിൽ പ്രസംഗം തുടങ്ങിയത്. നിങ്ങളെ പട്ടികൾ എന്നുവിളിക്കുന്ന ബി.ജെ.പി.ക്കാർക്ക് അകോളയിലെ ഒബിസി വിഭാഗം വോട്ടുചെയ്യുമോ എന്നു ചോദിച്ച കോൺഗ്രസ്സ് നേതാവ്, ബിജെപിയെ പട്ടിയാക്കേണ്ട സമയമാണ് ആഗതമായിരിക്കുന്നതെന്നും തുറന്നടിച്ചു.
അഹങ്കാരികളായി മാറിയ ബിജെപിയെ മഹാരാഷ്ട്രയിൽനിന്ന് പുറത്താക്കേണ്ട സമയമായിരിക്കുന്നുവെന്നും നാനാ പട്ടോളെ ആഹ്വാനം ചെയ്തു. ഈഡിയെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വരുതിയിലാക്കിയാണ് ബിജെപി അധികാരത്തിൽ തുടരുന്നതെന്നും പട്ടോളെ ചൂണ്ടിക്കാട്ടി. ബിജെപിയെ തൂത്തെറിയേണ്ട സമയമായെന്നും പട്ടോളെ പറഞ്ഞു.
Also read: ബുൾഡോസർ രാജ്: സുപ്രീംകോടതി വിധി സ്വാഗതാർഹം; സിപിഐഎം കേന്ദ്ര കമ്മിറ്റി
ബിജെപിക്കാർ സ്വയംകരുതുന്നത് അവർ ദൈവവും വിശ്വഗുരുവുമാണെന്നാണെന്നും പട്ടോളെ കുറ്റപ്പെടുത്തി. നിരാശയിൽ നിന്നാണ് കോൺഗ്രസുകാർ ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നാണ് ബി.ജെ.പി. നേതാവ് കിരിട് സോമയ്യ ഇതിനോട് പ്രതികരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here