കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ കാൽ കഴുകൽ വിവാദത്തിൽ. മഹാരാഷ്‌ട്രയിലെ അകോള ജില്ലയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം വിദ്യാലയ പരിസരത്ത് കൂടി നടന്നപ്പോൾ കാലിൽ ചളിപറ്റിയെന്നും തുടർന്ന് ഒരു പാർട്ടി പ്രവർത്തകനോട് വെള്ളം കൊണ്ട് വരാൻ ആവശ്യപ്പെടുകമായിരുന്നുവെന്നുമാണ് നാനാ പടോലെ വാർത്താ സമ്മേളനത്തിൽ വിശദീകരണം നൽകിയത്.
കാലുകൾ താൻ സ്വയം കഴുകുകയായിരുന്നുവെന്നും പടോലെ മാധ്യമങ്ങളോട് പറഞ്ഞു. കാറിൽ ഇരിക്കുന്ന നാനാ പട്ടോലെയുടെ കാൽ പാർട്ടി പ്രവർത്തകൻ കഴുകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുമ്പോഴാണ് കോൺഗ്രസ് അധ്യക്ഷന്റെ വിശദീകരണം. പരിസരത്ത് പൈപ്പ് വെള്ളം ലഭിക്കാതിരുന്നതിനാലാണ് പാർട്ടി പ്രവർത്തകന്റെ സഹായം തേടേണ്ടി വന്നതെന്നും സർക്കാരിന്റെ അനാസ്ഥയാണ് ഇത്തരം സാഹചര്യങ്ങൾക്ക് കാരണമെന്നുമായിരുന്നു പടോലെ സംഭവത്തെ ന്യായീകരിച്ചത്.
Also Read: മദ്യപിക്കാനെത്തിയ ആളുമായി തർക്കം; താമരശ്ശേരിയിൽ ബാർ ജീവനക്കാരന് വെട്ടേറ്റു
അധികാരം ഇല്ലാതിരിക്കുമ്പോൾ പോലും കോൺഗ്രസ് ജനങ്ങളെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണെന്നും അബദ്ധവശാൽ കോൺഗ്രസിന് ഭരണം ലഭിച്ചാൽ എന്തായിരിക്കും സ്ഥിതിയെന്നുമാണ് വിമർശനങ്ങൾ ഉയരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here