മഹാരാഷ്ട്രയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; മുതിർന്ന കോൺഗ്രസ് നേതാവ് പത്മകര്‍ വാല്‍വി ബിജെപിയില്‍ ചേര്‍ന്നു

മഹാരാഷ്ട്രയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. മുതിർന്ന കോൺഗ്രസ് നേതാവ് പത്മകര്‍ വാല്‍വി ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാനത്തെ മുന്‍മന്ത്രിയും മുന്‍ എംഎല്‍എയും ആയിരുന്നു പത്മകര്‍ വാല്‍വി. കഴിഞ്ഞ മാസമാണ് മുന്‍ മന്ത്രി ബസവരാജ് പാട്ടീല്‍ പാർട്ടി വിട്ടിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്‍റായ ബസവരാജ് പാട്ടീല്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. ബിജെപിയിൽ ചേരുന്നതിന് മുന്നോടിയായി ഉപമുഖ്യമന്ത്രി ​ദേവേന്ദ്ര ഫഡനാവിസുമായി പാട്ടീൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Also Read: കർഷകസമരത്തിനെതിരായ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി

അടുത്തിടെ മഹാരാഷ്ട്ര കോണ്‍ഗ്രസില്‍നിന്ന് അശോക് ചവാൻ, മിലിന്ദ് ദേവ്റ, ബാബ സിദ്ദീഖി തുടങ്ങിയ നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. അശോക് ചവാൻ ബിജെപിയിലും മിലിന്ദ് ദേവ്റ ശിവസേനയിലുമാണ് ചേർന്നത്. ഇരുവർക്കും ബിജെപി രാജ്യസഭാ സീറ്റ് നൽകിയിരുന്നു.

Also Read: കേരളത്തിന് കടുംവെട്ടുമായി കേന്ദ്രം; കേരളം ചോദിച്ചത് 19,370 കോടി, കേന്ദ്രം അനുവദിച്ചത് 5000 കോടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News