ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രിയങ്ക ഗാന്ധി; വീഡിയോ

കര്‍ണാടക തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഷിംലയിലെ ഹനുമാന്‍ ക്ഷേത്രത്തിലാണ് പ്രിയങ്ക ഗാന്ധിയെത്തി പ്രാര്‍ത്ഥന നടത്തിയത്. ഇന്ത്യയുടേയും കര്‍ണാടകയുടേയും സമാധാനത്തിനും അഭിവൃത്തിക്കുമാണ് പ്രിയങ്ക പ്രാര്‍ത്ഥന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിയങ്ക ക്ഷേത്രദര്‍ശനം നടത്തുന്ന വീഡിയോകള്‍ പുറത്തുവന്നു.

രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പുകളില്‍ ഒന്നായിരുന്നു കര്‍ണാടകയിലേത്. നിലവില്‍ പുറത്തുവരുന്ന ഫലസൂചികകള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. കോണ്‍ഗ്രസ് 118 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 74, ജെഡിഎസ് 26 എന്നിങ്ങനെയാണ് സീറ്റ് നില. ഉച്ചകഴിയുന്നതോടെ ഫലം സംബന്ധിച്ച് വ്യക്തമായ ചിത്രം തെളിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News