കോൺഗ്രസ് പ്രവർത്തക സമിതിയില്‍ ജൂനിയറായുള്ള ആളുകൾ ഇടംപിടിച്ചു, രണ്ട് വർഷമായി തനിക്ക് പദവികളൊന്നുമില്ല: രമേശ് ചെന്നിത്തല

കോൺഗ്രസ് പ്രവർത്തക സമിതി രൂപീകരണത്തില്‍  ജൂനിയറായുള്ള ആളുകൾ ഇടംപിടിച്ചെന്നും  രണ്ട് വര്‍ഷമായി പാര്‍ട്ടിയില്‍ തനിക്ക് പദവികളൊന്നുമില്ലെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് പ്രവർത്തക സമിതി രൂപീകരണത്തെ കുറിച്ചുള്ള വാർത്ത മാനസിക സങ്കർഷങ്ങൾക്കിടയാക്കി. എന്‍റെ പ്രവർത്തനം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണം എന്ന് ദേശീയ നേതൃത്വം തീരുമാനിക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.

മറ്റ് പാര്‍ട്ടികളില്‍ നിന്ന് വന്നയാളല്ല താന്‍. കെഎസ് യുവിലൂടെ പ്രവര്‍ത്തിച്ച് പാര്‍ട്ടിയില്‍ ഉയര്‍ന്ന്  വന്നയാളാണ്. ഒരാൾക്കും അപ്രാപ്യനായ വ്യക്തിയായി ഞാൻ  പ്രവർത്തിച്ചിട്ടില്ല.  പുതുപ്പള്ളിയിൽ കോൺഗ്രസിനും യുഡിഎഫിനും മികച്ച ജയം നേടി കൊടുക്കുകയായിരുന്നു എന്‍റെ ലക്ഷ്യം.  അതായിരുന്നു എന്നിൽ അർപിതമായ ദൗത്യം. 20 ദിവസക്കാലം ഇതിനായി പ്രവർത്തിച്ചു. മുഴുവൻ സമയം അവിടെ ചെലവഴിച്ചു.  വമ്പിച്ച ജയം നേടിയതിൽ ഞാൻ അഭിമാനിക്കുന്നു.
ചരിത്ര ജയത്തിൽ അഹങ്കരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ബിജെപി നേതാവിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍

പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും അഭിനന്ദിക്കുന്നു. എകെ ആന്‍റണിയുടെ പേര് പട്ടികയിൽ വന്നത് കോൺഗ്രസിന് തന്നെ അലങ്കാരം. പ്രവർത്തക സമിതിയിലേക്ക് സ്ഥിരം ക്ഷണിതാവായി ഉൾപ്പെടുത്തിയതിൽ മല്ലികാർജുൻ ഖാർഗെയോടും സോണിയ ഗാന്ധിയോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ സി വേണുഗോപാല്‍ ഉയർന്ന സ്ഥാനങ്ങളിലേക്ക് വരുന്നതിൽ ആഹ്ളാദമുള്ള വ്യക്തിയാണ് താനെന്നും തനിക്കെതിരെ കെ സി വേണുഗോപാല്‍ പ്രവര്‍ത്തിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: എസ്എസ്എൽസി പരീക്ഷയിൽ ക്രമക്കേടില്ലാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു; മന്ത്രി വി ശിവൻകുട്ടി

ഹൈദരാബാദിൽ നടക്കുന്ന പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കുമെന്നും അച്ചടക്കമുള്ള പ്രവർത്തകനായി തുടരുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News