എല്ലാ സമുദായ സംഘടനകളുമായും കോൺഗ്രസിന് നല്ല ബന്ധമാണ് ഉള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൻ്റെ മുഖ്യമന്ത്രി സ്ഥാന പ്രവേശനത്തെക്കുറിച്ച് ഇപ്പോൾ ഉയർന്നിരിക്കുന്ന ചർച്ച അനവസരത്തിൽ ഉള്ളതാണെന്നും ഇത് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് പാര്‍ട്ടി ഹൈക്കമാൻ്റും മറ്റു കാര്യങ്ങളുമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് എല്ലാ മതവിഭാഗങ്ങളായും വ്യക്തികളുമായും മെച്ചപ്പെട്ട ബന്ധമുള്ള പാര്‍ട്ടിയാണെന്നും ഏതെങ്കിലുമൊരു മതവിഭാഗത്തോട് അകല്‍ച്ചയോ പ്രീണനമോ ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കെ. മുരളീധരൻ്റെ ജമാഅത്തെ ഇസ്ലാമി പ്രസ്താവന താന്‍ അറിഞ്ഞിട്ടില്ലെന്നും സമസ്തയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ക്ഷേത്രങ്ങളിലെ ഷര്‍ട്ടിട്ട് പ്രവേശനത്തിൽ അതാത് മതസംഘടനകളാണ് തീരുമാനം എടുക്കേണ്ടതെന്നും അക്കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നും ജമാഅത്തെ ഇസ്ലാമിക്ക് അടക്കം സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ആളല്ല താനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here