ശൂർപ്പണഖയെന്നു വിളിച്ചു; മോദിക്കെതിരെ കേസ് കൊടുക്കാൻ രേണുക ചൗധരി

പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചെന്നാരോപിച്ച് കേസു കൊടുക്കാൻ കോൺഗ്രസ് നേതാവ് രേണുക ചൗധരി. രാ​ജ്യ​സ​ഭ​യി​ൽ പ്രസംഗിക്കുന്നതിനിടയിൽ ത​​ന്നെ മോദി ശൂ​ർ​പ്പ​ണ​ഖ​യെ​ന്ന്​​ വി​ളി​ച്ചെന്നാണ് രേണുകയുടെ ആരോപണം. ഇ​നി കോ​ട​തി​ക​ള്‍ എ​ത്ര വേ​ഗ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​മെ​ന്ന് നോ​ക്കാം എ​ന്ന കു​റി​പ്പോ​ടെ 2018ൽ ​മോ​ദി പാ​ർ​ല​മെ​ന്‍റി​ൽ ത​നി​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ന്‍റെ വി​ഡി​യോ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ്​ രേ​ണു​ക ചൗ​ധ​രി ഇക്കാര്യം അറിയിച്ചത്.

പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​സ​ഭ​യി​ൽ സം​സാ​രി​ക്കു​മ്പോ​ൾ ബഹളം വെച്ചിതിന് അ​ന്ന​ത്തെ സ​ഭാ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നായിഡു​ രേണുകയെ ശാസിച്ചിരുന്നു. എന്നാൽ അതിനെ രേ​ണു​ക ചൗ​ധ​രി ചി​രി​ച്ചു​കൊ​ണ്ട് നേ​രി​ടുകയായിരുന്നു. തുടർന്ന് രേ​ണു​ക​യെ ത​ട​യ​രു​തെ​ന്നും രാ​മാ​യ​ണം സീ​രി​യ​ലി​നു ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​ണ് ഇത്തര​മൊ​രു ചി​രി കേ​ൾ​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഈ പരാമർശം ശൂ​ർ​പ്പ​ണ​ഖ​യെ ഉദ്ദേശിച്ചാണ് എന്നാണ് രേ​ണു​ക ചൗ​ധ​രി​യു​ടെ ആ​രോ​പ​ണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News