കൊല്ലത്ത് കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ കെപിസിസി സെക്രട്ടറി കള്ളവോട്ട് ചെയ്യിപ്പിച്ചത് വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്‌; വീഡിയോ

കൊല്ലത്ത് കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ കെപിസിസി സെക്രട്ടറി ഷാനവാസ്‌ഖാൻ കള്ളവോട്ട് ചെയ്യിപ്പിച്ചത് വെളിപ്പെടുത്തി കിളികൊല്ലൂർ മണ്ഡലം പ്രസിഡന്റ്‌ അസിമുദ്ധീൻ. കൊല്ലം ഇരവിപുരം നിയോജക മണ്ഡലം നേതൃയോഗത്തിലാണ് അസിമുദ്ധീൻ തന്നെ കൊണ്ട് കെപിസിസി സെക്രട്ടറി ഷാനവാസ്‌ഖാൻ കള്ളവോട്ട് ചെയ്യിപ്പിച്ച കഥ വെളിപ്പെടുത്തിയത്.

Also read:മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ഷാനവാസ്‌ഖാൻ ആണ് കള്ള വോട്ട് ചെയ്യിപ്പിക്കാൻ മഷി മായിക്കാൻ ഉള്ള രാസ വസ്തു നൽകിയത് എന്നും വെളിപ്പെടുത്തൽ. ഇതിന് ഡിസിസി മുൻ പ്രസഡന്റ് ഉൾപ്പടെ സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന്റെ അനുഭാവി കുടുംബത്തിലെ വോട്ട് ഉൾപ്പടെ 13 കള്ള വോട്ടുകൾ ചെയ്യിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News