അശോക് ഗെഹ്‌ലോട്ടിന്റെ നേതാവ് വസുന്ധര രാജെയാണ്, സോണിയ ഗാന്ധിയല്ല; യാത്ര പ്രഖ്യാപിച്ച് സച്ചിൻ പൈലറ്റ്

രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ടിനെതിരേ ആഞ്ഞടിച്ച് മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. സംസ്ഥാനത്ത് നേതൃമാറ്റം അനിവാര്യമാണ്. എന്നും സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. സ്വന്തം നിലയിൽ സംസ്ഥാനത്ത് പ്രവർത്തിക്കുമെന്ന് അറിയിച്ച അദ്ദേഹം  അഴിമതി വിരുദ്ധ യാത്രയും പ്രഖ്യാപിച്ചിട്ടുണ്ട്. ജന്‍ സംഘര്‍ഷ് യാത്ര എന്ന് പേരിട്ടിരിക്കുന്ന യാത്ര മേയ് 11 മുതല്‍ അജ്മീറില്‍നിന്ന് ആരംഭിച്ച്  അഞ്ചാം ദിവസം ജയ്പൂരിൽ അവസാനിക്കും.

സോണിയ ഗാന്ധിയല്ല, വസുന്ധര രാജെയാണ് ഗെഹ്‌ലോട്ടിന്റെ നേതാവെന്നും സച്ചിന്‍ ആരോപിച്ചു. വസുന്ധര രാജെ മുഖ്യമന്ത്രിയായിരുന്ന കാലത്തെ അഴിമതികള്‍ എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും സച്ചിന്‍ ചോദിക്കുന്നു. തനിക്കെതിരേ വ്യാജ കത്ത് പ്രചരിപ്പിക്കുന്നു. ബിജെപി സര്‍ക്കാരിനെതിരായ അഴിമതിയാരോപണം അന്വേഷിക്കണമെന്നും സച്ചിൻ ആവശ്യപ്പെട്ടു.

ആദ്യമായാണ് ഒരാൾ സ്വന്തം പാർട്ടിയിലെ എംപിമാരെയും എംഎൽഎമാരെയും വിമർശിക്കുന്നത് താൻ കാണുന്നത്.ബിജെപി നേതാക്കളെ പുകഴ്ത്തികോൺഗ്രസ് നേതാക്കളെ അപമാനിക്കുന്നത് തനിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്. ഇത് തീർത്തും തെറ്റാണെന്നും പൈലറ്റ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ബജെപി ഭരണകാലത്ത് സംസ്ഥാനത്ത് നിരവധി അഴിമതികള്‍ നടന്നിരുന്നു. അത് അന്വേഷിക്കാന്‍ ഗെഹ്‌ലോട്ട് തയ്യാറാവുന്നില്ല. ഇത് വസുന്ധര രാജെയുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നാണ് സച്ചിന്റെ നേതൃത്വത്തിലുള്ള വിഭാഗം ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സച്ചിന്റെ നേതൃത്വത്തില്‍ യാത്ര നിശ്ചയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News