കോണ്‍ഗ്രസ് നേതാവ് ടി ശരത്ചന്ദ്ര പ്രസാദ് രാജിവച്ചു. നിരന്തരം പാര്‍ട്ടി അവഗണിക്കുന്നതിനെ തുടര്‍ന്നാണ് രാജിവയ്ക്കുന്നതെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. എന്നാൽ രാജിവെച്ചിട്ടില്ലെന്നും കെപിസിസി നേതൃത്വത്തിനെതിരായ പരാതി അറിയിച്ചതാണെന്നും ശരത് ചന്ദ്രപ്രസാദ് പറഞ്ഞു.
കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാജി വെച്ച് കോൺഗ്രസ് നേതാവ് ശരത് ചന്ദ്രപ്രസാദ് പറഞ്ഞു. രാജിക്കത്ത് രമേശ് ചെന്നിത്തലക്ക് കൈമാറി. തെരഞ്ഞെടുപ്പ് ചുമതലകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് രാജി. കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ് ശരത്ചന്ദ്രപ്രസാദ്. അതേസമയം രാജി സ്വീകരിക്കില്ലെന്നും പ്രശ്നം പരിഹരിക്കുമെന്നുമാണ് നേതൃത്വത്തിന്‍റെ വിശദീകരണം.
Also Read : വ്യാജപരസ്യം; പതഞ്ജലിയുടെ നടപടി തികഞ്ഞ ധിക്കാരം; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി
നിലവിൽ കെപിസിസി എക്സികുട്ടീവ് അംഗവും, ശശീ തരൂരിന്റെ തെരഞ്ഞെടുപ്പ് ചീഫ് ഏജന്റുമാണ് ടി ശരത് ചന്ദ്ര പ്രസാദ്. പദ്മജ വേണുഗോപാലിന് പിന്നെലെ നിരവധി നേതാക്കളാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കറുന്നത്. ഇതിനിടെയാണ് നേതൃത്വത്തെ ഞട്ടിച്ചുകൊണ്ടുള്ള കെ കരുണക്കാരന്റെ അടുത്ത അനുയായി കൂടിയായ ശരത് ചന്ദ്രപ്രസാദിന്റെ രാജി. കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തലക്കാണ് ശരത് ചന്ദ്ര പ്രസാദ് രാജിക്കത്ത് നൽകിയത്.
തെരഞ്ഞെടുപ്പ് ചുമതലകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് രാജി വിവരം. എന്നാൽ താൻ രാജികത്ത് നൽകിയിട്ടില്ലെന്നും നേതൃത്വത്തിനെതിരായ വിമർശനം അറിയിച്ചതാണെന്നുമാണ് ശരത് ചന്ദ്ര പ്രസാദിന്റെ വിശദീകരണം. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സഹായകമാകുന്ന നിലപാട് ആണ് നേതൃത്വത്തിനെന്നകാര്യം തെരഞ്ഞെടുപ്പ് കമ്മറ്റികളിൽ ഉന്നയിച്ചിരുന്നുവെന്നു ശരത് ചന്ദ്ര പ്രസാദ് വ്യക്തമാക്കി.
നേതൃത്വത്തിനെതിരായ ചില വിമർശനങ്ങൾ വാട്സാപ്പ് വഴി ശരത് ചന്ദ്ര പ്രസാദ് നൽകിയെന്ന് ചെന്നിത്തലയും സ്ഥിരീകരിച്ചു. നേരത്തെയും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം പരന്നിരുന്നെങ്കിലും ശരത് ചന്ദ്രപ്രസാദ് ഇത് നിഷേധിച്ചിരുന്നു.