മധ്യപ്രദേശില്‍ മുന്‍ എംപിയും എംഎല്‍എയുമായ പ്രേംചന്ദ് ഗുഡു രണ്ടാംതവണയും പാര്‍ട്ടി വിട്ടു. സംസ്ഥാനത്തെ എലോട്ട് അസംബ്ലി മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക ഇദ്ദേഹം സമര്‍പ്പിച്ചിരുന്നു. വ്യാഴാഴ്ച പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായിരുന്നു. സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം. എസ്.സി വിഭാഗത്തിന് സംവരണമുള്ള ഈ മണ്ഡലം രത്ത്‌ലാം ജില്ലയിലാണ്.
ALSO READ: ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബാഗേലിന് കുരുക്ക്: 508 കോടി കൈപ്പറ്റിയെന്ന് ഇ ഡി
നവംബര്‍ 17ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മനോജ് ചൗള, ബിജെപിയുടെ ചിന്താമണി മാളവ്യ എന്നിവരാണ് ഗുഡുവിന്റെ തീരുമാനം. പാര്‍ട്ടിയില്‍ നിന്നും വിരമിക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്നാണ് ഗുഡു പറയുന്നത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥും മുതിര്‍ന്ന പാര്‍ട്ടി നേതാവ് ദിഗ്വിജയ് സിംഗും സ്വന്തം മക്കളെയും അനുയായികളെയും ഉന്നതപദവിയിലേക്കുയര്‍ത്താനുള്ള ശ്രമങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും ഗുഡു ആരോപിക്കുന്നു.
ALSO READ: ‘കേരളീയത്തിന്റെ ഭാഗമായതിൽ സന്തോഷം’; സാംസ്കാരിക മഹോത്സവത്തിൽ തിളങ്ങി വോളണ്ടിയർമാർ
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, അദ്ദേഹവും മകന്‍ അജിത് ബൗരാസിയും കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞ് ബിജെപിയില്‍ ചേര്‍ന്നു. 2020 മാര്‍ച്ചില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്തായതോടെ അദ്ദേഹം പാര്‍ട്ടിയിലേക്ക് മടങ്ങി.
ഗുഡൂ മൂമ്പും അലോട്ടില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. കൂടാതെ ഉജ്ജയിന്‍-അലോട്ടിലെ ലോക്സഭാ മണ്ഡലത്തിലും മത്സരിച്ചു. 2020 നവംബറില്‍ ഇന്‍ഡോര്‍ ജില്ലയിലെ സാന്‍വറില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും ഗുഡു പരാജയപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here