യൂത്ത് കോൺഗ്രസ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; കോൺഗ്രസ് നേതാവ് പോസ്റ്റ് ചെയ്ത അശ്ശീല വീഡിയോ എതിർ ഗ്രൂപ്പുകാർ പുറത്തുവിട്ടു

കോണ്‍ഗ്രസ്‌ പുനസംഘടനയ്ക്ക്‌ പിന്നാലെ കോട്ടയം ജില്ലയിലെ പാര്‍ട്ടിയെ വലച്ച്‌ പുതിയ വിവാദം. കഴിഞ്ഞ ദിവസം പദവിയൊഴിഞ്ഞ ഒരു ബ്ലോക്ക്‌ പ്രസിഡന്റ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഷെയർ ചെയ്തതാണ്‌ വിവാദമായത്‌. പിന്നാലെ അറിയാതെ സംഭവിച്ചതാണെന്ന്‌ പറഞ്ഞ്‌ വീഡിയോ ഡിലീറ്റ്‌ ചെയ്തു നേതാവ്‌ തടിതപ്പി. പൂഞ്ഞാർ നിയോജക മണ്ഡലത്തിൻ്റെ ഭാഗമായ മുണ്ടക്കയത്തെ യൂത്ത്‌ കോൺഗ്രസ്‌ (ഗൂപ്പിലേക്കാണ്‌ പ്രദേശത്തെ മുതിര്‍ന്ന നേതാവ്‌ അശ്ലീല വീഡിയോ അയച്ചത്‌. തിങ്കളാഴ്ച്ച രാത്രി 10.55നാണ്‌ വീഡിയോ വന്നത്‌. 2 മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയാണ്‌ നേതാവ്‌ അയച്ചത്‌.

Also Read: ‘ബ്ലാര്‍ണി സ്റ്റോണ്‍ താന്‍ ചുംബിച്ചിരിക്കുന്നു’; ഹണി റോസ്

വനിതകളും സമുന്നതരായ നേതാക്കളും അടങ്ങുന്ന ഗ്രൂപ്പിലാണ്‌ നേതാവ്‌ അശ്ലീല വീഡിയോ ഷെയര്‍ ചെയ്തത്‌. കഴിഞ്ഞ ദിവസം സ്ഥാനം ഒഴിഞ്ഞ മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ വക അശ്ലീല വീഡിയോ ഷെയര്‍ ചെയ്തത്‌. വനിതകളും കെ.സി ജോ സഫ്‌, ജോസഫ്‌ വാഴയ്ക്കന്‍, ആന്റോ ആന്റണി എംപി, ചാണ്ടി ഉമ്മന്‍, റ്റോമി കല്ലാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഉള്ള ഗ്രൂപ്പി ലാണ്‌ രാത്രിയിൽ നേതാവ്‌ വീഡിയോ ഷെയര്‍ ചെയ്തത്‌. 178 പേരോളം ഗ്രൂപ്പിൽ നിലവിലുണ്ട്‌.

Also Read: ഒരു ഡോക്ടറുടെ പേരിൽ മാത്രം 83 ആശുപത്രികൾ;പരിശോധനയിൽ പുറത്തായത് വൻ തട്ടിപ്പ്

വീഡിയോ വന്നതോടെ ഗ്രൂപ്പില്‍ നേതാവിനെതിരെ രൂക്ഷ വിമര്‍ശനം ഉയ ര്‍ന്നു. 2018 പ്രളയകാലത്ത്‌ സ്ത്രീകളെ കൊണ്ട്‌ ജോലി ചെയ്യിച്ചു പബ്ലിസിറ്റിക്കായി ഫോട്ടോ എടുത്തു പ്രചരിപ്പിച്ചതിനു പാർട്ടി നേതൃത്വം അന്ന്‌ ഇദ്ദേഹത്തെ ശാസിച്ചിരുന്നു. യൂത്ത്‌ കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ്‌ പ്രകിയ ആരംഭിച്ച സമയത്താണ്‌ ഈ സംഭവം എന്നത്‌ കൊണ്ട്‌ തന്നെ വരും ദിവസങ്ങളില്‍ നേതാവിൻ്റെ ലീലാവിലാസം വിവാദമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News