‘ഡി കെ ശിവകുമാർ കായ വണ്ടിയിൽ നൽകിയ പണം എവിടെപ്പോയി’: വി ഡി സതീശനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് സിമി റോസ് ബെൽ

വി ഡി സതീശനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് സിമി റോസ് ബെൽ. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്നും ഡി കെ ശിവകുമാർ കായ വണ്ടിയിൽ കേരളത്തിേലേക്ക് കൊടുത്തയച്ച പണം എവിടെപ്പോയെന്ന് സിമി റോസ് ബെൽ. വിശ്വസനീയമായ കേന്ദ്രത്തിൽ നിന്നാണ് തനിയ്ക്ക് ഈ വിവരം ലഭിച്ചതെന്നും സിമി റോസ് ബെൽ ചൂണ്ടിക്കാട്ടി. കോൺഗ്രസിനകത്തെ വനിത പ്രവർത്തകരിൽ പലർക്കും പീഡന പരാതിയുണ്ടെന്നും സിമി റോസ് ബെൽ ആരോപിച്ചു. വി ഡി സതീശനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായാണ് സിമി റോസ് ബെൽ രംഗത്തെത്തിയത്.

Also Read: ‘കേസില്‍ പ്രതിയായത് കൊണ്ട് മാത്രം ഒരാളുടെ കെട്ടിടം പൊളിക്കാന്‍ സര്‍ക്കാരിന് എന്തധികാരം’: ബുൾഡോസർ രാജിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്നും ഡി കെ ശിവകുമാർ കായ വണ്ടിയിൽ കൊടുത്തയച്ച പണം കേരളത്തിൽ എത്തിച്ചിട്ടുണ്ട്. അത് എവിടെപ്പോയെന്ന് സിമി റോസ് ബെൽ ചോദിച്ചു. കോൺഗ്രസിനകത്തെ വനിത പ്രവർത്തകരിൽ പലർക്കും പീഡന പരാതിയുണ്ട്. പലരും അതെക്കുറിച്ച് തന്നോട് പങ്കുവെച്ചിട്ടുണ്ട്. കെപിസിസി ക്യാമ്പിൽ നടക്കുന്ന പലതും പുറത്ത് പറയാൻ കൊള്ളാത്ത കാര്യങ്ങളാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

Also Read: ‘അതിജീവനത്തിന്റെ പടവുകളിൽ ഒരു പ്രധാന ചുവടുവയ്പ്’; മേപ്പാടി സ്കൂളിലെ പുനഃപ്രവേശനോത്സവത്തെ ആശംസകളുമായി മുഖ്യമന്ത്രി

അതേക്കുറിച്ച് അന്വേഷിക്കണം. പാർട്ടിയിൽ നിന്ന് പുറത്താക്കിയ വിവരം ഇതുവരെ തന്നെ അറിയിച്ചിട്ടില്ല. സിപിഎമ്മുമായി താൻ ഗൂഢാലോചന നടത്തിയെന്ന് ആരോപണ മുന്നയിച്ച വി ഡി സതീശൻ തെളിവുകൾ പുറത്ത് വിടാൻ തയ്യാറാവണമെന്നും അതിനായി താൻ സതീശനെ വെല്ലുവിളിക്കുന്നതായും സിമി റോസ് ബെൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News