കൊടകര കുഴൽപ്പണം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനേയും ജില്ലാ പ്രസിഡൻ്റ് അനീഷിനെയും അറസ്റ്റ് ചെയ്യണം; ടി എൻ പ്രതാപൻ

കൊടകര കുഴൽപ്പണ വെളിപ്പെടുത്തൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനേയും ജില്ലാ പ്രസിഡൻ്റ് അനീഷിനെയും അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ. കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീഷിൻ്റെ ജീവന് സംരക്ഷണം നൽകണം. സംഭവത്തിൽ പുനരന്വേഷണം നടത്തണമെന്നും ഏത് തരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കണമെന്നും ടി.എൻ. പ്രതാപൻ പറഞ്ഞു.

ALSO READ: ആലപ്പുഴയ്ക്ക് കഞ്ഞിക്കുഴി എങ്കിൽ തൃശൂരിന് ചേലക്കര; ചേലക്കരയെ വ്യത്യസ്തമാക്കുന്നത് ഇങ്ങനെ; ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് ഡോ. ടി എം തോമസ് ഐസക്

ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ പല ക്രിമിനൽ സ്വഭാവമുള്ള കാര്യങ്ങളും അറിയാവുന്ന ആളാണ് സതീഷെന്നും സംഭവത്തിൽ ഇനിയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തു വന്നേക്കാമെന്നും ടി.എൻ പ്രതാപൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News