‘ഇത്തവണയും തഴയപ്പെട്ടപ്പോള്‍ ഹൃദയം തകര്‍ന്ന വേദന’; കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷ് പാര്‍ട്ടി വിടുന്നു

ലീഡര്‍ കെ കരുണാകരന്റെ സന്തതസഹചാരിയും, ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷും പാര്‍ട്ടി വിടുന്നു. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് തമ്പാനൂര്‍ സതീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ തമ്പാനൂര്‍ സതീഷ് ഡിസിസി ജനറല്‍ സെക്രട്ടറി പദവി രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. കെപിസിസി സെക്രട്ടറിമാരുടെ ഭാരവാഹി പട്ടിക ഏകപക്ഷീയമെന്ന് ആരോപിച്ചാണ് രാജിവെച്ചത്. കെപിസിസി പുനഃസംഘടനയിലും പ്രതിഷേധം ഉണ്ടെന്ന് തമ്പാനൂര്‍ സതീഷ് പറഞ്ഞു. കോണ്‍ഗ്രസില്‍ നടക്കുന്നത് ഏകപക്ഷീയ വാഴ്ചയാണെന്നാണ് തമ്പാനൂര്‍ സതീഷ് പറയുന്നത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും സതീഷ് പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ രൂപം:-

രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ആലോചിക്കുന്നു. നേര്‍ രാഷ്ട്രിയത്തിന് വിലയില്ലാത്ത കാലം. കുറെ കാര്യങ്ങള്‍ സമൂഹത്തില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.
കോണ്‍ഗ്രസില്‍ പലഘട്ടങ്ങളിലായി KPCC ഭാരവാഹികളുടെ പുന:സംഘടനകള്‍ നടത്തുകയുണ്ടായി. പലതവണ ഞാന്‍ തഴയപ്പെട്ടു. ഇത്രയും കാലം നിശബ്ദനായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തവണയും തഴയപ്പെട്ടപ്പോള്‍ ഹൃദയം തകര്‍ന്ന വേദന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News