‘കൂടുതൽ പേർ കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേരും’: കോൺഗ്രസ് നേതാവ് തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു

കോൺഗ്രസ് നേതാവ് തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു. 2011ൽ ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിലെ കോൺഗസ് സ്ഥാനാർത്ഥിയായിരുന്നു. മുൻ എഐസിസി അംഗവും, മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായിരുന്നു. കോൺഗ്രസ് തുടർച്ചയായി അവഗണിച്ചതിനാലാണ് ബിജെപിയിലേക്ക് പോയതെന്ന് തങ്കമണി ദിവാകരൻ പ്രതികരിച്ചു. സ്ത്രീകളെ ബഹുമാനിക്കാൻ കോൺഗ്രസ് വിമുഖത കാട്ടുന്നു. അതുകൊണ്ട് കൂടിയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.

Also Read: ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി അറസ്റ്റ് ചെയ്യും; നാല് മുതിര്‍ന്ന എഎപി നേതാക്കള്‍ ഇനിയും ജയിലിലാകുമെന്നും ബിജെപിയുടെ ഭീഷണി: മന്ത്രി അതിഷി

27 ആം വയസുമുതൽ താൻ കോൺഗ്രസിൽ പ്രവർത്തിക്കുന്നു. അന്നുമുതൽ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ കൃത്യമായി നിറവേറ്റി. പാർട്ടിക്ക് നിരവധി അംഗീകാരങ്ങൾ നേടിക്കൊടുത്തു. എന്നാൽ സമീപകാലത്ത് നിരവധി അവഹേളനങ്ങൾ നേരിടേണ്ടിവന്നു. കോൺഗ്രസ് വനിതകൾക്ക് ബഹുമാനം നൽകുന്നില്ല. സംസാരത്തിലും പ്രവർത്തിയിലും പാർട്ടി തലത്തിലും ബഹുമാനമില്ല. താൻ നേരിട്ട അവഹേളനം പുറത്തു പറയാൻ കഴിയില്ല. മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച താൻ സമീപകാലത്ത് എന്തുകൊണ്ട് പ്രവർത്തിക്കുന്നില്ല എന്ന് ഇതുവരെ ആരും ചോദിച്ചില്ല. അന്വേഷിക്കുക എന്നത് പാർട്ടി സംവിധാനത്തിന്റെ ചുമതലയാണ്.

Also Read: സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ബിജെപിയിലേക്ക് കൂടുതൽ പേർ കോൺഗ്രസിൽ നിന്ന് എത്തും. ബിജെപിയിലേക്ക് പോകുന്നുവെന്ന് പാർട്ടിയിലെ ഉറ്റ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ധൈര്യമായി പൊയ്ക്കോളൂ ഞങ്ങളും പുറകെ വരുമെന്ന് അവർ ഉറപ്പു നൽകി. തിരുവനന്തപുരത്ത് കോൺഗ്രസിന്റെ അടിവേര് നശിച്ചുവെന്നും തങ്കമണി കൈരളി ന്യൂസിനോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News