കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മൊഴി നൽകിയ മോൺസൻ മാവുങ്കലിന്റെ ഡ്രൈവർ ജിന്‍സണിനെതിരെ ഭീഷണി മുഴക്കിയതായി പരാതി. ചേർത്തലയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് മുരളിയാണ് ഭീഷണി മുഴക്കിയത് ജിൻസനെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ജിൻസൺപൊലീസിന് പരാതി നൽകി. മോൺസൺ മാങ്കുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നൽകിയ വ്യക്തിയാണ് ജിൻസൺ.
Also Related: കൈരളിയേയും ദേശാഭിമാനിയേയും അവഹേളിച്ച് സതീശൻ; പ്രതിപക്ഷ നേതാവിനെതിരെ തെളിവുകളുമായി നാട്ടുകാർ
മാവുങ്കലിന്റെ വീട്ടിൽ കെപിസിസി പ്രസിഡന്റ് നിരന്തരം വരാറുണ്ടായിരുന്നു എന്നും 10 ലക്ഷം രൂപ മോൺസെന്റ് കയ്യിൽ നിന്നും കെപിസിസി പ്രസിഡന്റ് കൈപ്പറ്റിയതിന് സാക്ഷിയായിരുന്നു എന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇക്കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുൻപാകെ ജിൻസൺ തുറന്നുപറയുകയും ചെയ്തു. എട്ടുവർഷക്കാലത്തോളം മോൻസൺ മാവുങ്കലിന്റെ ഡ്രൈവറും സഹായിയുമായി പ്രവർത്തിച്ച ആളാണ് ജിൻസൺ. ജിൻസന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോണ്‍ഗ്രസ് നേതാവിനെതിരെ ചേര്‍ത്തല പൊലീസ് കേസെടുത്തു. മുരളി, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും ജെയ്സൺ ചേർത്തല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം, പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. എറണാകുളം പോക്‌സോ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് കോടതിയുടെ വിധി. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Also Read- മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ രണ്ടാം പ്രതി; ഹൈക്കോടതിയെ സമീപിക്കാന്‍ കെ.സുധാകരന്‍
തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വെച്ച് വീട്ടുവേലക്കാരിയുടെ മകളെ പീഡിപ്പിച്ചതായാണ് കേസ്. പെണ്‍കുട്ടിക്ക് പതിനേഴ് വയസുള്ളപ്പോഴാണ് സംഭവം. കുട്ടിയെ ഒന്നില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതായാണ് പരാതി. കലൂരിലെ വീടിന് പുറമെ കൊച്ചിയില്‍ തന്നെയുള്ള മറ്റൊരു വീട്ടില്‍ വച്ചും പീഡനമുണ്ടായി.
പുരാവസ്തു തട്ടിപ്പ് കേസില്‍ 2021ല്‍ മോന്‍സണ്‍ അറസ്റ്റിലായ ശേഷമാണ് പെണ്‍കുട്ടിയുടെ അമ്മ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. മോന്‍സണെ ഭയന്നിട്ടാണ് പരാതി നല്‍കാതിരുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് കേസില്‍ വിധിപറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here