മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന് രാഷ്ട്രീയ കേരളത്തിൻറെ അന്ത്യാഞ്ജലി.
സംസ്കാരച്ചടങ്ങുകൾ വക്കത്തെ അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ നടന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങ്.
Also Read: രാഷ്ട്രപതിയെ നേരിൽ കണ്ട് പ്രതിപക്ഷ എം പിമാർ; മണിപ്പൂർ വിഷയം പരിഗണനയിൽ
വക്കം പുരുഷോത്തമന്റെ കർമ്മമണ്ഡലമായ ആറ്റിങ്ങലിലെ വക്കത്തെ തറവാട്ട് വീട്ടിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും വൻ ജനാവലിയും വക്കത്തെ അദ്ദേഹത്തിന്റെ കുടുംബ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു വക്കം പുരുഷോത്തമന്റെ നിര്യാണം. തിങ്കളാഴ്ച രാത്രിയിലും ഇന്നലെ രാവിലെയും തിരുവനന്തപുരം കുമാരപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ പൊതുദർശനം നടത്തി. ശേഷം ഇന്നലെ തിരുവനന്തപുരം ഡി.സി.സി ഓഫീസിലും തുടർന്ന് കെ.പി.സി.സി ആസ്ഥാനത്തും മൃതദേഹം പൊതുദർശനത്തിന് വെച്ചു. അതിനുശേഷം മൃതദേഹം വക്കം പുരുഷോത്തമൻ അഞ്ചുവട്ടം നിയമസഭയിൽ പ്രതിനിധീകരിച്ച ആറ്റിങ്ങലിൽ എത്തിച്ചു. ആറ്റിങ്ങൽ കച്ചേരിനടയിലെ പൊതുദർശനത്തിനുശേഷമാണ്
മൃതദേഹം വക്കത്തെ കുടുംബവീട്ടിലെത്തിച്ചത്.
Also Read: ആലുവ കൊലപാതകം; അഞ്ച് വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here