ലോക്സഭ സെക്രട്ടേറിയറ്റിന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും ചോദ്യം ചെയ്യാവുന്ന സാഹചര്യം: വി.എം.സുധീരൻ

സൂറത്ത് കോടതിവിധിക്ക് തൊട്ടു പിന്നാലെ തന്നെ രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തിന് അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് അമിതാവേശവും അത്യുത്സാഹവും പ്രകടിപ്പിച്ച ലോക്സഭാ സെക്രട്ടേറിയറ്റ് സുപ്രീംകോടതി വിധി വന്നതിനുശേഷവും രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കുന്നതിൽ മടി കാണിക്കുകയാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ. ഈ വൈമുഖ്യം ലോക്സഭ സെക്രട്ടേറിയറ്റിന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും ചോദ്യം ചെയ്യാവുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ഹരിയാനയില്‍ ബിജെപി സര്‍ക്കാരിന്റെ ‘ബുള്‍ഡോസര്‍ രാജ്’; വ്യാപാര സ്ഥാപനങ്ങൾ ഇടിച്ചു നിരത്തി
ഇക്കാര്യം സംബന്ധിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ കത്ത് നേരിട്ട് സ്വീകരിക്കുന്നതിന് വൈമുഖ്യം കാണിച്ച ലോക്സഭാ സ്പീക്കറുടെയും സെക്രട്ടറി ജനറലിന്റെയും നടപടി എന്തോ കള്ളക്കളിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്ന സൂചനയാണ് നൽകുന്നത്. രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്നും പുറത്താക്കുന്നതിൽ കാണിച്ച അതിവേഗത്തിലുള്ള നടപടി എന്തുകൊണ്ട് തിരിച്ചെടുക്കുന്നതിൽ കാണിക്കുന്നില്ലെന്ന ചോദ്യത്തിന് ലോക്സഭാ സെക്രട്ടറിയറ്റ് മറുപടി പറയാൻ ബാധ്യസ്ഥരാണെന്നും വിഎം സുധീരൻ ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിക്ക് എതിരെയുള്ള വർഗീയ-ഫാസിസ്റ്റ് ശക്തികളുടെ കയ്യിലെ കരുവാകുന്ന അവസ്ഥ ലോക്സഭാ സെക്രട്ടേറിയറ്റിന് തീരാകളങ്കമാകും വരുത്തി വയ്ക്കുക.രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം ഉടനടി പുനസ്ഥാപിച്ചേ മതിയാകൂ സുധീരൻ പറഞ്ഞു.

Also Read: ആലുവയിലെ കൊലപാതകത്തിലെ പ്രതിയെ പുറത്തു വിടാതെ വിചാരണ തടവുകാരനായി ശിക്ഷ നടപ്പാക്കണം, നടപടികൾ സർക്കാർ ഉറപ്പാക്കും; സ്പീക്കർ എ എൻ ഷംസീർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here