അഭിനേത്രിയുടെ ലൈംഗികാരോപണ പരാതി ; ലോയേഴ്സ് കോൺഗ്രസ് അധ്യക്ഷ പദവി രാജിവച്ച് വിഎസ് ചന്ദ്രശേഖരൻ

കോൺഗ്രസ് നേതാവ് അഡ്വ.വി.എസ് ചന്ദ്രശേഖരൻ രാജിവെച്ചു. കെപിസിസി നിയമസഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും രാജിവെച്ചു. നടിയുടെ ലൈംഗിക ചൂഷണ പരാതിയിലാണ് രാജി. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് നൽകി.

Also Read; ‘കേരളത്തിലെ ഹേമ കമ്മിറ്റി മാതൃക പശ്ചിമ ബംഗാളിലും നടപ്പാക്കണം’; ഫേസ്ബുക്ക് പോസ്റ്റുമായി ബംഗാളി നടി റിഥഭാരി ചക്രബര്‍ത്തി

നടി ലൈംഗിക ആരോപണം ഉന്നയിച്ച അഡ്വ. വിഎസ് ചന്ദ്രശേഖരനെതിരെ നടപടി എടുക്കണമെന്ന് കോൺഗ്രസ് വനിത അഭിഭാഷക വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. കെപിസിസി നിയമസഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും രാജിവെച്ചു.

ലൊക്കേഷൻ കാണിക്കാനെന്ന വ്യാജേന ദുരുദ്ദേശത്തോടെ തന്നെ നിർമ്മാതാവിൻ്റെ മുറിയിൽ എത്തിച്ചെന്ന ഗുരുതര പരാതിയാണ് ചന്ദ്രശേഖരനെതിരെ ഉയർന്നത്. സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

Also Read; സിദ്ദിക്കിനെതിരായ ലൈംഗികാരോപണക്കേസ് ; അഭിനേത്രിയുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും

പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ചന്ദ്രശേഖരനെതിരെയുള്ള ആരോപണത്തിൽ പദവിയിൽ നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ കൂടാലോചനയാന്നും തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ചന്ദ്രശേഖരൻ നേരത്തെ പ്രതികരിച്ചിരുന്നു. ചന്ദ്രശേഖരൻ ഉൾപ്പെടെ 7 പേർക്കെതിരെയാണ് നടി പരാതി നൽകിയത്.

Congress leader VS Chandrasekharan filed resignation over the sexual accusation complaint of an actress

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News