പ്രാദേശിക കോൺഗ്രസ് നേതാവ് അടിയേറ്റ് മരിച്ചു

തിരുവനന്തപുരം നെല്ലിമൂട്ടിൽ പ്രാദേശിക കോൺഗ്രസ് നേതാവ് അടിയേറ്റ് മരിച്ചു. സാം ജെ വൽസലമാണ് മരിച്ചത്. കുടുംബതർക്കത്തെ തുടർന്ന് ഇന്നലെയാണ് ഇയാൾക്ക് അടിയേറ്റത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ ഇന്നാണ് ആശുപത്രിയിൽ വെച്ച് മരിച്ചത്. കർഷക കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിസൻ്റായിരുന്നു സാം ജെ വത്സലം. സംഭവത്തിൽ മൂന്നുപേർ കാഞ്ഞിരംകുളം പൊലിസിന്റെ കസ്റ്റഡിയിൽ ആയി. മരിച്ച സാമിനെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

also read; താമരശ്ശേരി ചുരത്തിലൂടെ കാറിന്റെ ഡോറിൽ ഇരുന്ന് സാഹസിക യാത്ര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News