വനിതകള്‍ക്കെതിരെ അശ്ലീല പ്രസംഗവുമായി കോണ്‍ഗ്രസ് നേതാവ്

സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം. കണ്ണൂര്‍ ചെറുപുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസാണ് സ്തീകളെ അധിക്ഷേപിച്ചത്. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയാഘോഷ പരിപാടിയിലായിരുന്നു സ്ത്രീ വിരുദ്ധ പ്രസംഗം.

ALSO READ:കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; വെന്തുമരിച്ച ആളെ തിരിച്ചറിഞ്ഞു

കണ്ണൂര്‍ പുളിങ്ങോത്ത് നടന്ന പരിപാടിയിലായിരുന്നു കോണ്‍ഗ്രസ് നേതാവ് റോഷി ജോസിന്റെ സ്ത്രീ വിരുദ്ധമായ അശ്ലീല പ്രസംഗം. ചെറുപുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റും കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ് റോഷി ജോസ്. അശ്ലീല പദപ്രയോഗങ്ങളോടെ എതിര്‍ രാഷ്ട്രീയ കക്ഷിയില്‍പ്പെട്ട സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു പ്രസംഗം.

റോഷി ജോസിന്റെ അശ്ലീല പ്രസംഗത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. സ്ത്രീകളെ അധിക്ഷേപിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയരുന്നത്.

ALSO READ:കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവ നേഴ്‌സിന്റെ മൃതദേഹം കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News