‘ഹിറ്റ്ലറിൽ നിന്ന് കടമെടുത്ത ആഭ്യന്തര ശത്രുക്കളെന്ന ആശയമാണ് ആർഎസ്എസിനുള്ളത്’: മുഖ്യമന്ത്രി

ബിജെപിയെ കോൺഗ്രസ് നേതാക്കൾ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ അതേ മാനസികാവസ്ഥയാണ് പല കോൺഗ്രസ് നേതാക്കളും എന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം കൊണ്ടോട്ടി മണ്ഡലം തെരഞ്ഞെടുപ്പ് റാലി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read:‘കണ്ണൂർ സർവകലാശാല സെനറ്റ് നോമിനേഷനിൽ ആർഎസ്എസും കോൺഗ്രസും തമ്മിൽ ഉടമ്പടി’: പിഎം ആർഷോ

‘ഇത്തരം നടപടികൾക്കെതിരേ പാർലമെൻ്റിൽ ആരുടെയെങ്കിലും ശബ്ദം കേട്ടോ? ആലപ്പുഴയിൽ നിന്നുള്ള ആരിഫ് മാത്രമാണ് ശബ്ദമുയർത്തിയത്. മുസ്ലിം ലീഗ് എം പിമാരെയും കണ്ടില്ല. നാനാത്വത്തിൽ ഏകത്വം ഇല്ലാതാക്കുന്നു. ആർഎസ്എസിന് നേരത്തേ ഈ ആശയമുണ്ട്, ഇപ്പോഴുള്ളതല്ല.

Also read:‘ബിജെപിക്ക് ഇഷ്ടമില്ലാത്ത രാഷ്ട്രീയ പാർട്ടികളെ അവർ വേട്ടയാടുന്നു’: മുഖ്യമന്ത്രി പിണറായി വിജയൻ

ഹിറ്റ്ലറുടെ ആശയങ്ങളുടെ മാതൃക സ്വീകരിച്ചു. ഹിറ്റ്ലറിൽ നിന്ന് കടമെടുത്തതാണ് ആഭ്യന്തര ശത്രുക്കളെന്ന ആശയം. നാസികൾക്ക് ജൂതർ എങ്ങനെയാണോ ആർഎസ്എസിന് അങ്ങനെയാണ് മുസ്ലിംകൾ. ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിന് കോൺഗ്രസ് വലിയ പങ്കുവഹിച്ചു’- മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News