കൈരളി ന്യൂസ് റിപ്പോർട്ടർക്ക് നേരെയുള്ള കോൺഗ്രസ് നേതാക്കളുടെ അതിക്രമം; പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂണിയൻ

kuwj mp attck

മാധ്യമപ്രവർത്തകർക്കെതിരെ കോൺഗ്രസ് നേതാവും പാലക്കാട് എംപിയുമായ വികെ ശ്രീകണ്ഠ‌ൻ നടത്തിയ തരംതാണ പരാമർശങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കേരള പത്രപ്രവർത്തക യൂണിയൻ.

വാർത്ത നൽകിയതിന്‍റെ പേരിൽ കൈരളി ന്യൂസ്, ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ നൃപൻ ചക്രവർത്തിക്കു നേരെ ആക്രോശിക്കുകയും വെല്ലുവിളിക്കുകയും കൈയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്‌ത വികെ ശ്രീകണ്ഠൻ എംപിയുടെ പെരുമാറ്റം ജനപ്രതിനിധി എന്ന നിലയിൽ വളരെ അപക്വമായതാണെന്നും മാധ്യമ സമൂഹത്തെ അവഹേളിക്കുന്നതുമാണെന്നും പത്രപ്രവർത്തകയൂണിയൻ സംസ്ഥാന പ്രസിഡന്‍റ് കെപി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും വ്യക്തമാക്കി.

ALSO READ; ‘എന്തായാലും കോൺഗ്രസുകാർക്ക് അറിയാവുന്നത് പോലെ ഞങ്ങൾക്ക് ബിജെപി നേതാക്കളെ അറിയില്ല…’: വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി ടിവി രാജേഷ്

തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ രാഷ്ട്രീയ പാർട്ടികളും മുന്നണികളും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളിലും വാശിയിലും തർക്കങ്ങളിലുമൊന്നും മാധ്യമങ്ങൾ ഭാഗമല്ലെന്നിരിക്കെ വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകരോട് മാന്യതയില്ലാതെ പെരുമാറുന്ന നേതാക്കളുടെ ശൈലി അംഗീകരിക്കാനാവില്ല. രാഷ്ട്രീയ എതിരാളികളോടുള്ള എതിർപ്പിന് മാധ്യമപ്രവർത്തകരെ ഇരയാക്കരുതെന്നും രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News