ലോക്സഭാ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഏറ്റുമുട്ടി കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കണ്‍വെഷനില്‍ ഏറ്റുമുട്ടി നേതാക്കള്‍. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചു. പരുക്കേറ്റ മണ്ഡലം സെക്രട്ടറി ദീപുവിനെ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പേട്ട പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.

Also Read: നിങ്ങൾ പറയൂ… കൊല്ലത്തിൻ്റെ വികസന നിർദ്ദേശങ്ങൾ; പ്രകടനപത്രികയിലേക്ക് പൊതുജനാഭിപ്രായം തേടി ഇടത് സ്ഥാനാർഥി മുകേഷ്

കഴിഞ്ഞദിവസം വെണ്‍പാലവട്ടം ജംഗ്ഷനില്‍ നടന്ന കോണ്ഗ്രസ്സ് തിരഞ്ഞെടുപ്പ് കണ്‍വെണ്‍ഷനിലാണ് തമ്മിലടി. വേദിക്ക് പുറത്തുനില്‍ക്കുകയായിരുന്ന കടകംപള്ളി മണ്ഡലം സെക്രട്ടറി ദീപുവിനെ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ വിഷ്ണു, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് വളഞ്ഞിട്ട് തല്ലി. ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായ ദീപുവിനെ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പേട്ട പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.

Also Read: കടുത്ത വേലിയേറ്റം; മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ

പ്രതികളായ വിഷ്ണു യൂത്ത് കോണ്ഗ്രസ് കഴക്കൂട്ടം ബ്ലോക്ക് സെക്രട്ടറിയും, അരുണ്‍ യൂത്ത് കോണ്ഗ്രസ്സ് കടകംപള്ളി മണ്ഡലം പ്രസിഡന്റുമാണ്. കോണ്‍ഗ്രസ് സംഘടനട പുനസംഘനയുമായി ബന്ധപ്പെട്ട വലിയ തര്‍ക്കം നടന്ന പ്രദേശമാണ് ഉള്ളൂര്‍. പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരിന്റെ തുടര്‍ച്ചയാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News