തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടി; പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു

തൃശൂര്‍ വരടിയത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഡിസിസി ജനറല്‍ സെക്രട്ടറിയെ മര്‍ദിച്ചു. മുന്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ അനുസ്മരണം കോണ്‍ഗ്രസ് ഗ്രൂപ്പ് തിരിഞ്ഞ് സംഘടിപ്പിച്ചതിനു പിന്നാലെയാണ് തര്‍ക്കവും കൈയേറ്റവും നടന്നത്. നാട്ടുകാരുടെ മുന്നിലായിരുന്നു തമ്മിലടി.

Also Read: നവകേരള ബസിന് നേരെയുള്ള ഷൂ ഏറ്; ആക്രമണത്തിന്റെ ഉത്തരവാദി പ്രതിപക്ഷ നേതാവ്: മുഖ്യമന്ത്രി

ഞായറാഴ്ച രാവിലെ തൃശൂര്‍ വരടിയത്തായിരുന്നു സംഭവം. ഡിസിസി ജനറല്‍ സെക്രട്ടറി എം എ രാമകൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ രാമകൃഷ്ണനെ ആദ്യം തൃശൂര്‍ ജനറല്‍ ആശുപത്രിയിലും പിന്നീട് കോ ഓപ്പറേറ്റീവ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വരടിയത്ത് ആദ്യം എം എ രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് സി എന്‍ ബാലകൃഷ്ണന്‍ അനുസ്മരണം സംഘടിപ്പിച്ചത്. വിളക്ക് വച്ച് പുഷ്പാര്‍ച്ചനയും നടത്തി. പിന്നീട് കെപിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത്, മണ്ഡലം പ്രസിഡന്റ് പി വി ബിജു എന്നിവരുടെ നേതൃത്വത്തില്‍ അതേ സ്ഥലത്ത് തന്നെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. തങ്ങള്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡും വിളക്കും മാറ്റിയതിനെ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി പി വി ബിജുവിനെ ചോദ്യം ചെയ്തു. ഇതോടെ തര്‍ക്കം തുടങ്ങുകയും തമ്മിലടിയില്‍ കലാശിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News