കോൺഗ്രസിൽ നിന്ന് രാജിവെച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മാലിന്യത്തോട് ഉപമിച്ച് ലാലു പ്രസാദ് യാദവിൻ്റെ മകൾ രോഹിണി ആചാര്യ. മാലിന്യം വീണ്ടും ദുർഗന്ധം വമിക്കുന്ന മാലിന്യമുള്ള ചവറ്റുകുട്ടയിലേക്ക് പോകുന്നു എന്നാണ് രോഹിണി ആചാര്യ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയുടെ ചിത്രം പങ്കുവെച്ച് എക്സിൽ കുറിച്ചത്.
कूड़ा गया फिर से कूड़ेदानी में
कूड़ा – मंडली को बदबूदार कूड़ा मुबारक pic.twitter.com/gQvablD7fC— Rohini Acharya (@RohiniAcharya2) January 28, 2024
ALSO READ: ‘നീല മുതൽ ഓറഞ്ച് വരെ’ ഓന്തുകൾ എന്തുകൊണ്ടാണ് നിറം മാറുന്നത്? വസ്തുതകൾ അറിയാം
നിതീഷ് കുമാര്‍ വഞ്ചനയില്‍ വിദഗ്ധനാണെന്നാണ് ജയറാം രമേശ് പറഞ്ഞത്. നിതീഷ് കുമാര്‍ രാജിവച്ചതില്‍ അതിശയിക്കാനില്ല എന്നും ഭാരത് ജോഡോ ന്യായ് യാത്രയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും ജയറാം രമേശ് കുറിച്ചു.ബിഹാറിലെ ജനങ്ങള്‍ തക്ക മറുപടി നല്‍കുമെന്നും ജയറാം രമേശ് പറഞ്ഞു.
ALSO READ: അങ്കണവാടി പ്രവർത്തകരുടെ വേതനം വർധിപ്പിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ
കോൺഗ്രസ് നേതാവ് താരിഖ് അൻവറും നിതീഷിനെ വിമർശിച്ചു എക്‌സിൽ പോസ്റ്റ് ചെയ്തു. ആശ്ചര്യപ്പെടാൻ ഒന്നുമില്ല. ഒരാളുമായി വിവാഹവും മറ്റൊരാളുമായി ബന്ധവും ഇതാണ് നിതീഷ് കുമാറിൻ്റെ സ്വഭാവം എന്നാണ് താരിഖ് അൻവർ നിതീഷിനെ വിമർശിച്ച് പങ്കുവെച്ച പോസ്റ്റിലെ കുറിപ്പ്.
आश्चर्य की कोई बात नहीं है।शादी किसी के साथ और अफेयर किसी दूसरे के साथ।नीतीश कुमार का स्वभाव बन चुका है।
— Tariq Anwar (@itariqanwar) January 28, 2024
ALSO READ: ബംഗാളി നടി ശ്രീല മജുംദാര്‍ അന്തരിച്ചു
അതേസമയം ഏറെ നാടകീയതകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ആണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത്. ബിജെപിക്കൊപ്പം ചേര്‍ന്ന് നിതീഷിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണം ഉടന്‍ ഉണ്ടാകും. ഇന്ത്യ മുന്നണി പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിച്ചില്ലെന്നും മഹാസഖ്യത്തിലെ സ്ഥിതി മോശമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. അതേസമയം ഓപ്പറേഷന്‍ താമരയിലൂടെ ബിഹാറിലെ കോണ്‍ഗ്രസ് എംഎല്‍എമാരെയും ബിജെപി വിലക്കെടുത്തതായും റിപ്പോര്‍ട്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here