പട്ടിക മരവിപ്പിക്കില്ലെന്ന് കെസി, ഇരുത്തി പരിഹാസ്യനാക്കരുതെന്ന് സുധാകരന്‍

cഹിളാ കോണ്‍ഗ്രസ്-കെഎസ് യു പുനഃസംഘടനയില്‍ പുകഞ്ഞ് കേളത്തിലെ കോണ്‍ഗ്രസ്. പദവിയില്‍ ഇരുത്തി പരിഹാസ്യനാക്കരുതെന്ന് ഹൈക്കമാന്‍ഡിനോട് സുധാകരന്‍ ആവശ്യപ്പെട്ടു. പട്ടിക മരവിപ്പിക്കാന്‍ ആകില്ലെന്ന നിലപാടില്‍ ഉറച്ച് കെസി വേണുഗോപാല്‍ -വിഡി സതീശവിഭാഗം നേതാക്കളും രംഗത്തെത്തി.

കെപിസിസി അധ്യക്ഷ പദവിയില്‍ ഇരുത്തി തന്നെ കബളിപ്പിച്ച് കെസി വിഭാഗം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നൂവെന്നാണ് കെ.സുധാകരന്റെ പരാതി. ഇങ്ങനെ പദവിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നും സുധാകരന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളോട് പറഞ്ഞു. അനര്‍ഹര്‍ കടന്നുകൂടിയ കെഎസ് യു ജംബോ പട്ടിക മരവിപ്പിക്കണം.മഹിളാ കോണ്‍ഗ്രസ് ഭാരവാഹി പട്ടികയിലെ പരാതികള്‍ പരിഹരിക്കണം, ഇതാണ് സുധാകരന്‍ ആവശ്യപ്പെടുന്നത്.

എ- ഐ വിഭാഗം നേതാക്കളും ഇക്കാര്യത്തില്‍ സുധാകരനൊപ്പമാണ്. ഏഴ് എംപിമാരും പോഷക സംഘടനകളിലെ ഏകപക്ഷീയമായ പുനഃസംഘടന സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പട്ടിക മരവിപ്പിക്കാന്‍ ആകില്ലെന്ന ഉറച്ച നിലപാടില്‍ ആണ് കെസി വേണുഗോപാല്‍ -വിഡി സതീശവിഭാഗം നേതാക്കള്‍.

അതേസമയം ഈ തര്‍ക്കത്തിനിടയില്‍ ഡിസിസി ബ്ലോക്ക് പുനഃസംഘടന നടപടികളും പരിഹരിക്കാന്‍ ആയിട്ടില്ല. ചുരുക്കം ചില ജില്ലകള്‍ മാത്രമാണ് പട്ടിക ഇതുവരെ കൈമാറിയിട്ടുള്ളത്. കെ.എസ്.യു, മഹിളാ കോണ്‍ഗ്രസ് പുനഃസംഘടനയ്ക്ക് സമാനമായ അട്ടിമറി ഇതിലും സംഭവിക്കുമോയെന്ന ആശങ്കയും എ, ഐ ഗ്രൂപ്പുകള്‍ക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News