തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജസ്ഥാനിൽ രണ്ട് കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിലേക്ക് പോയി. നവംബർ 25 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് നേതാക്കളായ രാം ഗോപാൽ ഭൈരവയും അശോക് തൻവറുമാണ് ബിജെപി ആസ്ഥാനത്തെത്തി പാർട്ടിയിൽ അംഗത്വമെടുത്തത്. രാം ഗോപാൽ ഭൈരവ മുൻ മന്ത്രിയും അശോക് തൻവർ മുൻ എംഎൽഎയുമാണ്. ഇവർ പാർട്ടി വിട്ടത് കോൺഗ്രസ്സിന് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
ALSO READ: യാസര്‍ അറാഫത്തിന്‍റെ ഓര്‍മ്മദിവസം പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐഎം റാലി
ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ സി.പി. ജോഷി, രാജ്യവർധൻ സിങ് റാത്തോഡ് എം.പി. തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കൺവീനർ നാരായൺ പഞ്ചരിയ തുടങ്ങിവരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരും ബിജെപിയിൽ ചേർന്നത്. മുൻപ് രാജസ്ഥാനിലെ പല നേതാക്കളും ബിജെപിയിലേക്ക് പോയിരുന്നെങ്കിലും തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തിൽ ഉന്നതരായ നേതാക്കളുടെ കളം മാറൽ കോൺഗ്രസ്സിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
ALSO READ: സുശാന്ത് സിംഗ് കേസ്; പ്രതി അനൂജ് കേശ്വാനിക്ക് ജാമ്യം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here