കോണ്‍ഗ്രസ്സ് നേതാക്കള്‍ അടിസ്ഥാനപരമായി ബിജെപിയുമായി ഹൃദയബന്ധം സൂക്ഷിക്കുന്നുവെന്ന് ഡോ.തോമസ് ഐസക്‌

bjp-congress

അടിസ്ഥാനപരമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി ഒരു ഹൃദയബന്ധം സൂക്ഷിക്കുന്നുണ്ടെന്ന് ഡോ.തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. എപ്പോള്‍ വേണമെങ്കിലും ബിജെപിയിലേക്ക് പോകും, ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ട്, ഇവിടെ ബിജെപിയുമായി ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല എന്നിങ്ങനെ പറയാന്‍ കെപിസിസി പ്രസിഡന്റിന് കഴിയുന്നതും സവര്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ ഭക്ത്യാദരപൂര്‍വം വണങ്ങി നില്‍ക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നതും ഈ ഹൃദയബന്ധം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനൊക്കെ പുറമെയാണ് കൊടകര കള്ളപ്പണകേസുമായി ബന്ധപ്പെട്ട് ബിജെപിയുടെ നാല് കോടിയിലധികം രൂപ ഷാഫി പറമ്പിലിന് കൊടുത്തുവെന്ന പ്രതിയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ കാര്യമായ പ്രതികരണങ്ങള്‍ ഒന്നും ഇതുവരെ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇടതുപക്ഷത്തിന് എതിരെ എപ്പോഴും കേന്ദ്ര ഏജന്‍സികള്‍ക്ക് പരാതി കൊടുക്കുകയും അവരെ വിളിച്ചുകൊണ്ട് വരികയും ചെയ്യുന്ന കോണ്‍ഗ്രസ് കൊടകര കള്ളപ്പണക്കേസില്‍ മൗനം പാലിക്കുന്നു.

Read Also: ‘ആനാല്‍ തൊഴിലാളി വര്‍ഗം’; വാക്കില്‍ സൂക്ഷ്മമായി പണിയെടുക്കുന്ന തൊഴിലാളിയാണ് എൻഎസ് മാധവനെന്ന് പിഎൻ ഗോപീകൃഷ്ണൻ

കേരളാപൊലീസ് ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ കേസ് ഇഡി അന്വേഷിക്കാന്‍ തയാറാകാത്തതില്‍ കോണ്‍ഗ്രസിന് പരാതിയില്ല. രാഷ്ടീയപ്രവര്‍ത്തനമെന്നാല്‍ കള്ളപ്പണവും അധികാരവും മാത്രമാണ് കോണ്‍ഗ്രസിനും ബിജെപിക്കും. കേരളത്തില്‍ പ്രതിലോമരാഷ്ടീയക്കാര്‍ ഒന്നിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയം അത്തരത്തിലൊരു അവിശുദ്ധ സഖ്യത്തിലേക്ക് പോവുകയാണ്. ഈ ജനവിരുദ്ധ വലതുപക്ഷത്തെ ജനങ്ങളെ അണിനിരത്തി നേരിടുകയാണ് ഇടതുപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News