ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ ആത്മഹത്യ, കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്; നേതാക്കൾ പ്രതിപ്പട്ടികയിലേക്ക്

nm vijayan

വയനാട്‌ ഡിസിസി ട്രഷററർ എൻ.എം. വിജയനും മകനും ജീവനൊടുക്കിയതിൽ ആത്മഹത്യാ പ്രേരണയ്‌ക്ക്‌ കേസെടുത്തതോടെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ള കോൺഗ്രസ്‌ നേതാക്കൾ പ്രതികളാകും. അസ്വഭാവിക മരണത്തിന്‌ എടുത്ത കേസിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ ഇവരെ പ്രേരണാക്കുറ്റം കേസിലുൾപ്പെടുത്തിയത്‌‌. മരണത്തിന്‌ ഉത്തരവാദികളായവരുടെ പേരുകൾ എൻ.എം. വിജയൻ്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്‌.

ഐ.സി. ബാലകൃഷ്‌ണൻ എംഎൽഎ, ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള പേരുകളാണ്‌ ആത്മഹത്യാക്കുറിപ്പിലുള്ളത്‌. ഇവരാണ് ഇനി കേസിൽ പ്രതികളാകുക. കത്തിൻ്റെ വിശദ പരിശോധനകൾ പൊലീസ്‌ നടത്തുന്നുണ്ട്‌. വൈകാതെ പൊലീസ് കൂടുതൽ നടപടികളിലേക്ക്‌ കടക്കും. ആത്മഹത്യ കുറിപ്പിൽ പേരുള്ളവരുടെ മൊഴിയും രേഖപ്പെടുത്തിയേക്കും. അതേസമയം, കേസിൽ വിജിലൻസ്‌ അന്വേഷണവും തുടരുന്നുണ്ട്‌. കൂടുതൽ മൊഴികൾ വിജിലൻസ്‌ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്‌.

ALSO READ: മകരവിളക്ക് ദർശനം, ശബരിമലയിൽ കൂടുതൽ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി; ദേവസ്വം ബോർഡ് പ്രസിഡൻ്റ്

കോഴ ഇടപാടിൽ ബത്തേരി പൊലീസ്‌ രണ്ട്‌ കേസുകൾ ഇന്നലെ രജിസ്‌റ്റർ ചെയ്‌തിരുന്നു. ബത്തേരി അർബൻ ബാങ്കിൽ ജോലിക്കായി പണം നൽകി വഞ്ചിതരായവരുടെ പരാതികളിൽ ബത്തേരി ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറിമാരായ മണ്ണിൽ സക്കരിയ, മലവയൽ യു കെ പ്രേമൻ, ചാലിൽ തൊടുകയിൽ സി.ടി. ചന്ദ്രൻ എന്നിവർക്കും ജോർജ്‌ കുര്യനും എതിരെയാണ്‌ കേസ്‌.

പുൽപ്പള്ളി കളനാടിക്കൊല്ലി സ്വദേശി വി.കെ. സായൂജ്‌, താളൂർ അപ്പോഴത്ത്‌ പത്രോസ്‌ എന്നിവരുടെ പരാതിയിലാണ്‌ കേസ്‌. അർബൻ ബാങ്ക്‌ ഡയറക്ടർ കൂടിയായിരുന്ന മണ്ണിൽ സക്കരിയ രണ്ട്‌ കേസിലും പ്രതിയാണ്‌. വിജയൻ്റെയും മകൻ്റെയും അസ്വാഭാവിക മരണത്തിന്‌ എടുത്ത കേസിന്‌ പുറമേയാണ്‌ രണ്ട്‌ കേസുകൾകൂടി രജിസ്‌റ്റർ ചെയ്‌തത്‌.

കേസിൽ നിർണ്ണായ നടപടികൾ ഇന്നുണ്ടായേക്കും. അതേസമയം, ഐ സി ബാലകൃഷ്ണൻ്റെ രാജി ആവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസവും ബത്തേരിയിൽ വൻ പ്രതിഷേധമുണ്ടായി. എൽഡിഎഫ്‌ നേതൃത്വത്തിൽ നൈറ്റ്‌ മാർച്ചാണ്‌ ഇന്നലെ വൈകീട്ട്‌ നടന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News