മന്ത്രി വീണാ ജോര്‍ജിനെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

മന്ത്രി വീണാ ജോര്‍ജിനെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. മന്ത്രി വീണാ ജോര്‍ജ് നാണംകെട്ടവളാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് നാട്ടകം സുരേഷിന്റെ പ്രതികരണം. കൊട്ടരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ മാതാപിതാക്കളെ വീണാ ജോര്‍ജ് കെട്ടിപ്പിടിച്ചു കരഞ്ഞത് നാണമില്ലാത്ത പ്രവൃത്തിയായിപ്പോയെന്നും നാട്ടകം സുരേഷ് പറഞ്ഞു. മന്ത്രിക്കെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്തെത്തി. മന്ത്രിയുടേത് കഴുത കണ്ണീരെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധിക്ഷേപം.

Also Read- ‘മന്ത്രി അങ്ങനെ പറയില്ല, വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാകാം’, വീണാ ജോർജിന് പിന്തുണയുമായി ഡോ. സുൽഫി നൂഹു

ഇന്നലെ കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തി വന്ദന ദാസിന് മന്ത്രി വീണാ ജോര്‍ജ് ആദരാജ്ഞലികള്‍ അര്‍പ്പിച്ചിരുന്നു. മൃതദേഹത്തിന് സമീപം ഏറെ നേരം നിന്ന മന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞിരുന്നു. വന്ദനയെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയവരില്‍ ഭൂരിഭാഗം പേരും നിറകണ്ണുകളോടെയാണ് അവിടെനിന്ന് മടങ്ങിയത്. ഈ ഒരു സാഹചര്യം നിലനില്‍ക്കെയാണ് മന്ത്രിയെ ഉന്നംവെച്ചുള്ള അധിക്ഷേപം. വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ അധ്യക്ഷ പ്രസംഗം നടത്തവെയാണ് ഡിസിസി പ്രസിഡന്റ് കൂടിയായ നാട്ടകം സുരേഷ് മന്ത്രി വീണാ ജോര്‍ജിനെ അധിക്ഷേപിച്ചത്. മന്ത്രി വി.എസ് വാസവനെതിരേയും നാട്ടകം സുരേഷ് അധിക്ഷേപ പരാമര്‍ശം നടത്തി. മന്ത്രി എന്തിന്റെ അടിസ്ഥാനത്തിലാണ് വന്ദനയുടെ കുടുംബങ്ങള്‍ക്കൊപ്പം ചെലവഴിച്ചതെന്നും അയാള്‍ ആരാണെന്നുമായിരുന്നു സുരേഷിന്റെ ചോദ്യം.

പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയുടേത് കഴുത കണ്ണീരാണെന്ന തരംതാണ പ്രതികരണമാണ് നടത്തിയത്. മന്ത്രി കരഞ്ഞത് കൈയില്‍ ഗ്ലിസറിന്‍ കരുതിയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News