‘ബിജെപി വിളിച്ചാൽ വിളിപ്പുറത്തെത്തുന്നവരാണ് കോൺഗ്രസ് നേതാക്കൾ’: പി ജയരാജൻ

ബിജെപി വിളിച്ചാൽ വിളിപ്പുറത്തെത്തുന്നവരാണ് കോൺഗ്രസ് നേതാക്കളെന്ന് പി.ജയരാജൻ. വിളിക്കുന്നതിന് മുൻപേ ബിജെപി കൂടാരത്തിലേക്ക് പോകുകയാണ് കോൺഗ്രസുകാരെന്നും പി ജയരാജൻ പറഞ്ഞു. വടകര ലോക്സഭ മണ്ഡല സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായ് നടന്ന വടകര നടക്കു താഴെ സൗത്ത് മേഖല കൺവെർഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു പി ജയരാജൻ.

Also read:ഇടുക്കിയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു; 2 പേർക്ക് പരിക്ക്

വടകര ലോക്സഭ മണ്ഡല സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന വടകര നടക്കു താഴെ സൗത്ത് മേഖല കൺവെർഷനിലാണ് കോൺഗ്രസ് നേതാക്കൾക്കളുടെ ബിജെപി പ്രീണനത്തെ കുറിച്ച് പി ജയരാജൻ തുറന്നടിച്ചത്. ബി.ജെ പി വിളിച്ചാൽ വിളിപ്പുറത്തെത്തുന്നവരാണ് കോൺഗ്രസ് നേതാക്കളെന്നും വിളിക്കുന്നതിന് മുമ്പെ ബി.ജെ പി കൂടാരത്തിലേക്ക് പോകുകയാണ് കോൺഗ്രസുകാരെന്നും പി ജയരാജൻ പറഞ്ഞു.

Also read:ഇലക്ട്‌റൽ ബോണ്ട് കേസ്; സുപ്രീംകോടതിയുടെ മുദ്രവച്ച വിവരങ്ങൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോൺഗ്രസിന് രാജ്യത്ത് പത്ത് വർഷവും കേരളത്തിൽ എട്ടു വർഷവുമായി അധികാരമില്ലാതായിട്ടെന്നും അപ്പോൾ അധികാരമുള്ളയിടത്തേക്ക് ചേക്കേറുകയാണ് മുൻമുഖ്യമന്ത്രിമാരുടെ മക്കൾ വരെയുള്ള കോൺഗ്രസുകാരെന്നും പി ജയരാജൻ കൂട്ടി ചേർത്തു. കൺവെൻഷനിൽ വിവിധ എൽഡിഎഫ് നേതാക്കൾ പങ്കെടുത്തു.കടത്തനാട്ടിലെ കളരി ഗുരിക്കൻമരുടെയും പര്യടനനത്തിൻ്റെ ഭാഗമായി കെ കെ ശൈലജ ടീച്ചർ സന്ദർശിച്ചു. കടത്തനാടൻ അങ്കത്തട്ടിൽ വിജയതിലകമണിയാൻ പൊരുതാനുറച്ച ടീച്ചർക്ക് വാളും പരിചയും നൽകിയാണ് മുഹമ്മദ് ഗുരിക്കൾ വരവേറ്റത് .” മുഹമ്മദ്ഗുരിക്കളോടൊപ്പം കൊച്ചു കുട്ടികളായ കളരിപഠിതാക്കളും വിജയാശംസകളുമായ് ശൈലജ ടീച്ചറെ വരവേൽക്കാനെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News