നവകേരള സദസ് പ്രഭാതയോഗത്തിൽ കോൺഗ്രസ്-ലീഗ് നേതാക്കൾ

മുക്കത്തെ നവകേരള സദസ് പ്രഭാതയോഗത്തിൽ പങ്കെടുത്ത് കോൺഗ്രസ്-ലീഗ് നേതാക്കൾ. വിവിധമേഖലകളിലെ കോൺഗ്രസ്സ് നേതാക്കളാണ് നവകേരള സദസിന്റെ പ്രഭാതയോഗത്തിൽ പങ്കെടുത്തിട്ടുള്ളത്. കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹി യു കെ ഹുസൈൻ ഓമശ്ശേരി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്  വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ  അബൂബക്കർ, കൊടുവള്ളി കട്ടിപ്പാറയിലെ ലീഗ് നേതാവും താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രസിഡന്റുമായ മൊയ്തു മുട്ടായി, കട്ടിപ്പാറ പഞ്ചായത്ത് അഞ്ചാം വാർഡ് പ്രസിഡൻ്റ് എന്നിവർ മുക്കത്തെ യോഗത്തിൽ പങ്കെടുത്തു.

ALSO READ: കേന്ദ്രഗവണ്‍മെന്റ് കേരളത്തോട് പകപോക്കുകയാണ്: മുഖ്യമന്ത്രി

നവകേരള സദസ് കോഴിക്കോട് ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും. സദസിന്റെ പ്രഭാതയോഗത്തിൽ ആയിരങ്ങൾ പങ്കെടുത്തു. കോഴിക്കോട് ജില്ലയിലാകെ സദസിൽ പങ്കെടുത്തത് പതിനായിരങ്ങൾ. നിരവധിയാളുകൾ പരാതിയുമായെത്തി.

ALSO READ: പ്രതികളുമായി അടുപ്പമുണ്ട്, വ്യാജരേഖ നിർമിച്ചിട്ടില്ല; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്‌തു

കുസാറ്റ് അപകടത്തെ തുടർന്ന് നവകേരള സദസ് പരിപാടികൾ മാത്രമായി ചുരുക്കുമെന്ന് സദസ് കോ ഓർഡിനേറ്ററായ മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചിരുന്നു. മന്ത്രിമാരായ പി രാജീവ്, ഡോ ആർ ബിന്ദു എന്നിവർ സ്ഥലം സംഭവസ്ഥലം സന്ദർശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News