കോണ്‍ഗ്രസ് ജീവിക്കുന്നത് സഖ്യകക്ഷികളുടെ കനിവില്‍; പരിഹസിച്ച് മോദി

കോണ്‍ഗ്രസ് ജീവിക്കുന്നത് സഖ്യകക്ഷികളുടെ കനിവിലെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് ദില്ലി ബിജെപി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു മോദി.

ALSO READ:മലപ്പുറം വിഷയത്തിലെ പ്രതിപക്ഷ നിലപാട്; നിയമസഭയില്‍ പൊളിച്ചടുക്കി ഭരണപക്ഷം

കോണ്‍ഗ്രസിന് എവിടെ എങ്കിലും ഭരണതുടര്‍ച്ച ലഭിച്ചിട്ടുണ്ടോ? കോണ്‍ഗ്രസ് ജീവിക്കുന്നത് സഖ്യകക്ഷികളുടെ കനിവിലാണ്. അധികാരം ഇല്ലെങ്കില്‍ വെള്ളത്തിന് പുറത്തിട്ട മത്സ്യത്തിന്റ അവസ്ഥയാണ് കോണ്‍ഗ്രസിന്. കോണ്‍ഗ്രസ് ജനങ്ങളെ ജാതിയുടെ പേരില്‍ തമ്മിലടിപ്പിക്കുന്നു. കോണ്‍ഗ്രസിന്റേത് തീക്കളിയാണ്.

ALSO READ:പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയില്‍ തമ്മിലടി രൂക്ഷം

കോണ്‍ഗ്രസ് ജാതിവിഷം പടര്‍ത്താന്‍ ശ്രമിച്ചു. അര്‍ബന്‍ നക്‌സലുകളുമായി ചേര്‍ന്ന് ഭീതി പടര്‍ത്താന്‍ ശ്രമിച്ചു. ജനങ്ങള്‍ കോണ്‍ഗ്രസിന് നോ എന്‍ട്രി ബോര്‍ഡ് വെച്ചു- മോദി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News