ഒരു പിതാവ് എന്ന നിലയില്‍ താങ്കളിപ്പോള്‍ അനുഭവിക്കുന്ന ഹൃദയവേദന മനസ്സിലാക്കുന്നു: വി ടി ബല്‍റാം

അനില്‍ കെ ആന്റണിയുടെ ബിജെപി പ്രവേശനത്തിനു ശേഷം വളരെ വൈകാരികമായാണ് എ കെ ആന്റണി മാധ്യമങ്ങളോട് സംസാരിച്ചത്. ഈ പ്രതികരണത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ഒരു പിതാവ് എന്ന നിലയില്‍ താങ്കളിപ്പോള്‍ അനുഭവിക്കുന്ന ഹൃദയവേദനയെ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു. മതനിരപേക്ഷതയുടെ വിഷയത്തില്‍ സ്വജീവിതത്തില്‍ ഇന്നേവരെ വിട്ടുവീഴ്ച ചെയ്തിട്ടില്ലാത്ത പ്രിയ നേതാവ് എ.കെ. ആന്റണിക്കൊപ്പം എന്നായിരുന്നു വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

‘എന്റെ ജീവിതത്തിന്റെ അവസാന നാളുകളിലേക്കാണ് ഞാന്‍ കടന്നുപോകുന്നത്. എനിക്ക് വയസ്സ് 82 ആയി. എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് എനിക്കറിയില്ല. ദീര്‍ഘായുസ്സില്‍ എനിക്ക് താത്പര്യവുമില്ല. പക്ഷേ എത്രനാള്‍ ജീവിച്ചാലും ഞാന്‍ മരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകനായിട്ടായിരിക്കും.’
സത്യസന്ധമായ ഈ വാക്കുകളെ ആദരിക്കുന്നു. ഒരു പിതാവ് എന്ന നിലയില്‍ താങ്കളിപ്പോള്‍ അനുഭവിക്കുന്ന ഹൃദയവേദനയെ പൂര്‍ണ്ണമായി മനസ്സിലാക്കുകയും ചെയ്യുന്നു. മതനിരപേക്ഷതയുടെ വിഷയത്തില്‍ സ്വജീവിതത്തില്‍ ഇന്നേവരെ വിട്ടുവീഴ്ച ചെയ്തിട്ടില്ലാത്ത പ്രിയ നേതാവ് എ.കെ. ആന്റണിക്കൊപ്പം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News