യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പ്രത്യേക ആപ്പ് നിര്‍മിച്ച് വ്യാജ തെരഞ്ഞെടുപ്പ് കാര്‍ഡുകള്‍ കോണ്‍ഗ്രസ് നിര്‍മിച്ചുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഒന്നര ലക്ഷത്തോളം വ്യാജ തിരഞ്ഞെടുപ്പ് കാര്‍ഡുകള്‍ കോണ്‍ഗ്രസ്് നിര്‍മിച്ചുവെന്നും ഒറിജിനലിനെ വെല്ലുന്ന വ്യാജ കാര്‍ഡുകള്‍ ആണ് നിര്‍മിച്ച് നല്‍കിയതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
വലിയ രാജ്യദ്രോഹകുറ്റമാണിത്. മൊബൈല്‍ ആപ്പിന്റെ തെളിവ് സഹിതം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധിക്ക് അടക്കം പരാതി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും നടപടി എടുത്തില്ല. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, കെ സുധാരകന്‍ എന്നിവര്‍ക്ക് ഇതില്‍ അറിവുണ്ട്. പരാതികള്‍ ഇവര്‍ക്ക് നല്‍കിയിട്ടും ഇത് മൂടി വെച്ചു. ഇതും ഗുരുതരമായ കുറ്റം തന്നെയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Also Read: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബം സുപ്രീം കോടതിയിലേക്ക്
പാലക്കാട്ടെ കോണ്‍ഗ്രസ് എംഎല്‍എയാണ് ഇതിന് നേതൃത്വം നല്‍കിയത്. ഇത് രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണ്. ഈ രാജ്യദ്രോഹകുറ്റത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടുനില്‍ക്കുകയാണ്. തീവ്രവാദ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. ഈ കാര്‍ഡുകള്‍ വേറെ എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. സമഗ്രമായ അന്വേഷണം ഇക്കാര്യത്തില്‍ വേണം. ഡിജിപിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷനും ദേശീയ അന്വേഷണ ഏജന്‍സിയ്ക്കും പരാതി നല്‍കിയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here