പൗരത്വ നിയമ ഭേദഗതി; കുറ്റകരമായ മൗനമാണ് കോൺഗ്രസ് വച്ചുപുലർത്തുന്നത്: മുഖ്യമന്ത്രി

പൗരത്വ നിയമ ഭേദഗതിയിൽ കുറ്റകരമായ മൗനമാണ് കോൺഗ്രസ് വച്ചുപുലർത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎഎക്കെതിരായ ജനകീയ സമരത്തിൽ കോൺഗ്രസ് എം.പിമാർ പങ്കെടുത്തില്ല. ലോകസഭയിൽ നിയമം വന്നപ്പോൾ എതിർത്തതും കേരളത്തിൽനിന്ന് ഒരു എംപി മാത്രമാണ്. അത് എ എം ആരിഫാണ്. കോൺഗ്രസ് എം.പിമാർ അപ്പോൾ മൂലയിൽ മിണ്ടാതിരിക്കുകയായിരുന്നു. കേരളത്തിൽ സർക്കാരിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുന്ന ആവേശത്തിൽ ഒരല്പം പോലും സിഎഎക്കെതിരെ ലോക സഭയിൽ കാണിക്കാൻ കോൺഗ്രസ് തയ്യാറായില്ല.

Also Read: പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും വർഗീയ അജണ്ടയുടെ ഭാഗവുമാണ്: മുഖ്യമന്ത്രി

പൗരത്വ നിയമത്തിനെതിരായ സമരത്തിൽ ഒരിടത്തു പോലും കോൺഗ്രസിൻ്റെ പേരില്ല. സിഎഎക്കെതിരെ ദേശീയ തലത്തിൽ കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. രാഹുൽ ഗാന്ധി ഇങ്ങനെയൊരു വിഷയം അറിഞ്ഞതായി ഭാവിക്കുന്നില്ല. കേരളത്തിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അങ്ങിങ് എന്തോ പറഞ്ഞു എന്ന് മാത്രം. പൗരത്വ നിയമത്തിൽ കോൺഗ്രസിന് വിയോജിപ്പില്ല എന്ന് വേണ്ടേ കെസി വേണുഗോപാലിൻറെ പ്രസ്താവനയിൽ നിന്നും മനസ്സിലാക്കേണ്ടത്. വിശ്വസിക്കാൻ കഴിയാത്ത പാർട്ടിയാണ് കോൺഗ്രസ് എന്നുള്ളത് തെളിയിച്ചു കൊണ്ടിരിക്കുന്നു.

Also Read: മതപരമായ ശത്രുത ശക്തിപ്പെടുത്തി വോട്ടാക്കി മാറ്റുകയാണ് ബിജെപി ലക്ഷ്യം: ഇ പി ജയരാജൻ

ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന രാഷ്ട്രീയം ഇടതുപക്ഷത്തിന്റെതാണ്. സിഎഎക്കെതിരെ എന്ത് വിലകൊടുത്തും പോരാട്ടം തുടരും. കേന്ദ്ര നടപടികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News