‘അന്നദാനം നിർത്തുന്നു, ഫീസ് കുത്തനെ കൂട്ടുന്നു’, ശബരിമലയിൽ വ്യാജ പ്രചാരണം നടത്തുന്നവർ 2015 യുഡിഎഫ് ഭരണകാലത്തെ ഈ വാർത്തകളും കാണാതെ പോകരുത്

ശബരിമലയിലെ തിരക്ക് സംബന്ധിച്ച് വ്യാജ പ്രചാരണങ്ങൾ പുറപ്പെടുവിക്കുന്ന കോൺഗ്രസ് സംഘപരിവാർ അണികൾ 2015 ലെ യു ഡി എഫ് ഭരണകാലത്തേക്കും ഒന്ന് തിരിഞ്ഞു നോക്കണം. അന്നദാനം നിർത്തുന്നു, ഫീസ് കുത്തനെ കൂട്ടുന്നു തുടങ്ങി നിരവധി നയങ്ങളാണ് അന്ന് സർക്കാർ നടപ്പിലാക്കിയത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ 2015 ലെ വാർത്തകൾ എല്ലാം തന്നെ പങ്കുവെക്കപ്പെടുന്നുണ്ട്.

ALSO READ: ബീമാപ്പള്ളി ഉറൂസ്; തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി

അഹ് അതൊക്കെ ഒരു കാലം, പിന്നിലേക്ക് നോക്കെന്റെ കോൺഗ്രസുകാരെ, തുടങ്ങി നിരവധി കമന്റുകളാണ് 2015 ലെ ഈ വാർത്തകൾക്ക് താഴെ വരുന്നത്. കേരളത്തിലെ എല്ലാ പ്രമുഖ മാധ്യമങ്ങളിലെയും ശബരിമലയുമായി ബന്ധപ്പെട്ട വാർത്തകൾക്ക് താഴെ ഇത്തരത്തിലുള്ള കമന്റുകൾ വരുന്നുണ്ട്.

ALSO READ: ഗാസയിലെ ജനതക്ക്​ ശുദ്ധജല പ്ലാൻറുകൾ സ്ഥാപിച്ച് യു എ ഇ

തിരക്ക്, തല അടിച്ചുപൊട്ടിച്ചു തുടങ്ങി കുഞ്ഞുങ്ങളെ പോലും വെറുതെ വിടാതെയാണ് കോൺഗ്രസ് ശബരിമലയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടത്തുന്നത്. എല്ലാ തവണയും നല്ല തിരക്കുണ്ടാകുന്ന ശബരിമയിൽ വീണ്ടും തിരക്ക് എന്ന് എന്തടിസ്ഥാനത്തിലാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നത്. സർക്കാർ സംവിധാനങ്ങൾ എല്ലാം ശബരിമയിൽ കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടില്ലായ്മയാണ് എന്നാണ് സമൂഹ മാധ്യമങ്ങൾ അടക്കം വ്യകതമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News