ആറ്റിങ്ങലിൽ കോൺഗ്രസ് ബിജെപി വോട്ടുകച്ചവടം; ഫോൺ സന്ദേശം ചോർന്നതിൽ കോൺഗ്രസ് പ്രവർത്തകന് മർദനം

ആറ്റിങ്ങലിൽ കോൺഗ്രസ് ബിജെപി വോട്ടുകച്ചവടത്തിന്റെ ഫോൺ സംഭാഷണം കൈരളി ന്യൂസ് പുറത്തുവിട്ടതിന്നെ തുടർന്ന് കോൺഗ്രസ് പ്രവർത്തകന് മർദനം. കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് ശരത്തിനാണ് മർദ്ദനമേറ്റത്. ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് മറിക്കണമെന്ന മുണ്ടേല മോഹനന്റെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു. വാർത്ത പുറത്തുവന്നതിനുശേഷം ഭീഷണി ഉണ്ടായിരുന്നു എന്ന് ശരത് പറഞ്ഞു.

Also Read: നീറ്റ് യു.ജി 2024 അപേക്ഷകള്‍ തിരുത്താന്‍ അവസരം; കറക്ഷന്‍ വിന്‍ഡോ തുറന്നു

അരുവിക്കര പഞ്ചായത്തിലെ വെമ്പന്നൂർ കോൺഗ്രസ് വാർഡ് പ്രസിഡൻറ് ആണ് ശരത്. മുണ്ടേല മോഹനന്റെ അനുയായികളാണ് മർദ്ദിച്ചതെന്ന് ശരത്തിന്റെ പരാതി. പരാതിയിൽ നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ബിജെപിക്ക് വോട്ട് മറിക്കാൻ മുണ്ടേല മോഹനൻ ആവശ്യപ്പെടുന്ന ഓഡിയോ താൻ പാർട്ടി ഗ്രൂപ്പിലാണ് ഇട്ടതെന്നും ശരത് കൈരളി ന്യൂസിനോട് പറഞ്ഞു. വാർത്ത വന്നശേഷം തന്നെ ഭീഷണിപ്പെടുത്തുന്ന ഓഡിയോയും ഉണ്ടെന്ന് ശരത് പറഞ്ഞു.

Also Read: ഹിമാചലിൽ വിമത കോൺഗ്രസ് എംഎൽഎമാരുടെ അയോഗ്യത സ്റ്റേ ചെയ്യാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News