കോണ്‍ഗ്രസ് മണ്ഡലം പുനഃസംഘടനയില്‍ വ്യാപക തര്‍ക്കം. എ ഐ വിഭാഗത്തെ തഴഞ്ഞ് ഔദ്യോഗിക വിഭാഗം പാര്‍ട്ടി പിടിച്ചെന്ന് ആക്ഷേപം.മണ്ഡലങ്ങളില്‍ സ്വാധീനമില്ലാത്തവരും രാഷ്ട്രീയത്തില്‍ സജീവമല്ലാത്തവരും വരെ പ്രസിഡന്റുമാരായെന്ന് പരാതി. തിരുവനന്തപുരത്ത് ഡിസിസി അംഗത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനം.
Also read:സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ജയം
ഇടുക്കി, കോട്ടയം ഒഴികെയുള്ള ജില്ലകളിലെ മണ്ഡലം അധ്യക്ഷന്‍മാരുടെ പട്ടിക ഭാഗികമായാണ് പുറത്തിറക്കിയത്. ഇതോടെ തര്‍ക്കം രൂക്ഷമായി. മണ്ഡലങ്ങളില്‍ സ്വാധീനമില്ലാത്തവരും രാഷ്ട്രീയത്തില്‍ സജീവമല്ലാത്തവരും വരെ പ്രസിഡന്റുമാരായി. വിരമിച്ച ഡിവൈഎസ്പി മുതല്‍ എസ്‌ഐയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിവരെ മണ്ഡലം അധ്യക്ഷന്‍മാരുടെ പട്ടികയിലുണ്ട്. എ-ഐ വിഭാഗത്തെ പല ജില്ലകളിലും തഴഞ്ഞു. കെ.സുധാകരനും വിഡി.സതീശനും കെസി വേണുഗോപാലും പിന്തുണച്ചവരാണ് പട്ടികയില്‍ ഭൂരിപക്ഷം.
Also read:റിലീസിനുമുമ്പേ ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് സൃഷ്ടിച്ച് വിജയ് ചിത്രം ലിയോ
തിരുവനന്തപുരത്തും മലപ്പുറത്തും പ്രതിക്ഷേധം പൊട്ടിത്തെറിയിലെത്തി. കുറവന്‍കോണം മണ്ഡലം പ്രസിഡന്റ് സജു അമര്‍ദാസിന്റെ ഫ്‌ളക്‌സില്‍ പ്രവര്‍ത്തകര്‍ കരി ഓയില്‍ തേച്ചു. തേഞ്ഞിപ്പാലം സ്‌റ്റേഷനിലെ എസ്‌ഐ ആയിരുന്ന അഭിലാഷിനെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആളാണ് സജു അമര്‍ദാസെന്നാണ് മറുവിഭാഗം പറയുന്നത്. ഇയാളെ മണ്ഡലം പ്രസിഡന്റായി അംഗീകരിക്കാനാകില്ലെന്നും ഇവര്‍ പറയുന്നു. ഉള്ളൂര്‍ ബ്ലോക്ക് കീഴിലെ മുഴുവന്‍ മണ്ഡങ്ങളിലും തര്‍ക്കമുണ്ട്. ഡിസിസി ഭാരവാഹിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. മലപ്പുറത്ത് എപി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പുകാരെ വെട്ടി നിരത്തി എന്നാണ് പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി അര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ പദവികള്‍ രാജിവയ്ക്കാനൊരുങ്ങുന്നൂവെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here