പണി പാളി കോണ്‍ഗ്രസേ…ആ വ്യാജവാര്‍ത്തയും വെള്ളത്തിലായി

പല വ്യാജവാര്‍ത്തകളും കെട്ടിച്ചമച്ച് സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ജനങ്ങളെ തിരിപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് അനുകൂലികളുടെയും മുഖംമൂടി  അഴിഞ്ഞുവീണു കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിലൊരു പുതിയ വ്യാജവാര്‍ത്തയുമായാണ് കോണ്‍ഗ്രസുകാര്‍ എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ കാറില്‍ നിന്നു വീണ റോഡില്‍ കിടക്കുന്ന ഒരു ചിത്രം എടുത്ത് ഇപ്പോള്‍ കഴിഞ്ഞ സംഭവം എന്ന നിലയില്‍ പ്രചരിപ്പിക്കുകയാണ്.

Also Read: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മറൈന്‍ പൊല്യൂഷന്‍ റെസ്പോണ്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇപ്പോഴുത്തെ വാഹനത്തിന്റെ നിറം കറുപ്പാണെന്നും പോലുമറിയാത്ത കോണ്‍ഗ്രസുകാരാണ് ഇത്തരത്തിലുള്ള വിമര്‍ശനം ഉന്നയിക്കാന്‍ വരുന്നതെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു. വിടി ബല്‍റാം അടക്കമുള്ളവര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്യുകയാണുണ്ടായത്.

അതേസമയം, തൊഴില്‍ സാധ്യത കുറവായ ഇടമാണ് കേരളം എന്ന വലതുപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങളും ഇപ്പോള്‍ പൊളിച്ചടുക്കുന്ന റിപ്പോര്‍ട്ടാണ് ദേശീയ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്. ചെറുപ്പക്കാര്‍ ഏറ്റവും അധികം ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് കേരളത്തില്‍ ആണ്. അതുപോലെ തന്നെ പ്രായ-ലിംഗ ഭേദമന്യേ എല്ലാവരും കൂടുതല്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളില്‍ കൊച്ചിയും തിരുവനന്തപുരവും ആണ് ഇന്ത്യയില്‍ മുന്നിട്ട് നില്‍ക്കുന്നത്. വനിതകള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന നഗരം കൊച്ചിയാണ്. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കാത്ത ഈ വിവരം മന്ത്രി എം ബി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റായി പങ്കുവെക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News