നൂഹിലെ സംഘർഷത്തിൽ കോൺഗ്രസ്‌ എം എൽ എ അറസ്റ്റിൽ

ഹരിയാനയിലെ നൂഹിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ്‌ എം എൽ എ അറസ്റ്റിൽ.
ഫിറോസ്പൂർ ജിർക്ക എംഎൽഎ മമ്മൻ ഖാനാണ് അറസ്റ്റിലായത്.

ALSO READ:കടമക്കുടി ആത്മഹത്യ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കഴിഞ്ഞ ആഴ്ച എം എൽ എയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.സംഘർഷം നടക്കുമ്പോൾ നൂഹിലുണ്ടായിരുന്നില്ലെന്ന് എം എൽ എ പറഞ്ഞത്. വിശ്വഹിന്ദു പരിഷത്ത് യാത്രയെ തുടർന്നുണ്ടായ അക്രമത്തിൽ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന  നിരവധി തെളിവുകൾ ലഭിച്ചെന്ന് ഹരിയാന പൊലീസ് പറയുന്നു.

അതേസമയം അറസ്റ്റ് തടയുന്നതിനായി എംഎൽഎ പഞ്ചാബ്-ഹരിയാന 12 ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി കേസിൽ വാദം കേൾക്കൽ ഒക്ടോബർ 19 ലേക്ക് മാറ്റിവച്ചു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതാവിനെ പ്രതിയാക്കിയെന്ന് ഹരിയാന പൊലീസ് കോടതിയെ അറിയിച്ചു. ഫോൺ കോൾ രേഖകൾ ഉൾപ്പടെയുള്ള നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ALSO READ:ഏഷ്യാ കപ്പ്; തോൽവി ഏറ്റുവാങ്ങി പാക്കിസ്ഥാൻ; ഇന്ത്യയുടെ എതിരാളി ശ്രീലങ്ക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News