തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ. ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാണിച്ചായിരുന്നു ആവശ്യം. ഇത് സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി. വിജയനഗര എംഎല്‍എയായ എച്ച്ആര്‍ ഗവിയപ്പയാണ് ഇക്കാര്യം പരസ്യമായി പറഞ്ഞത്.
ഇക്കാര്യം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ വിമര്‍ശിക്കുകയും പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും പറഞ്ഞു. ജനങ്ങള്‍ക്ക് വീട് നല്‍കുന്നത് ബുദ്ധിമുട്ടാണെന്ന് അടുത്തിടെ പരിപാടിയില്‍ സംസാരിക്കവെ ഗവിയപ്പ പറഞ്ഞിരുന്നു. ഗ്യാരന്റി പദ്ധതികള്‍ മൂലം ജനങ്ങള്‍ക്ക് വീടുനല്‍കുന്നത് ബുദ്ധിമുട്ടായി. ആവശ്യമില്ലാത്ത 2-3 ഗ്യാരന്റി പദ്ധതികള്‍ റദ്ദാക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു. തന്റെ മണ്ഡലത്തോട് വിവേചനം കാണിക്കുന്നതായി ഗവിയപ്പ നേരത്തെ ആരോപിച്ചിരുന്നു.
Read Also: റെയിൽവേ പദ്ധതികളും ബിജെപി സംസ്ഥാനങ്ങൾക്ക് മാത്രം; കേരളത്തിന്റെ ആവശ്യങ്ങൾക്ക് ഇത്തവണയും പുല്ലുവില
എംഎല്‍എയുടെ അവകാശവാദം നിരസിച്ച ഡികെ ശിവകുമാര്‍, ഒരു ഉറപ്പില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. അദ്ദേഹത്തിന് ഷോകേസ് നോട്ടീസ് നല്‍കും. ഞങ്ങള്‍ കര്‍ണാടകയിലെ ജനങ്ങളോട് പ്രതിജ്ഞാബദ്ധരാണ്. ഞങ്ങള്‍ അവ നടപ്പിലാക്കുമെന്നും ഉപ മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here