കഴുത്തില്‍ പൂമാലയ്ക്ക് പകരം പാമ്പ്; വ്യത്യസ്തമായ പിറന്നാള്‍ ആഘോഷവുമായി കോണ്‍ഗ്രസ് എംഎല്‍എ

കഴുത്തില്‍ പൂമാലയണിഞ്ഞ് പിറന്നാള്‍ ആഘോഷിക്കുന്നത് മധ്യപ്രദേശിലെ പതിവ് കാഴ്ചയാണ്. എന്നാല്‍ കഴുത്തില്‍ പാമ്പിനെയണിഞ്ഞ് പിറന്നാള്‍ ആഘോഷിക്കുന്നത് ഇത് ആദ്യത്തെ സംഭവമാണ്. ഷിയോപുരില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ബാബു ജന്‍ഡേല്‍ ആണ് കഴുത്തില്‍ പാമ്പിനെയണിഞ്ഞ് പിറന്നാള്‍ ആഘോഷിച്ചത്. ഇന്നലെയാണ് സംഭവം.

also read- നന്ദന്‍കോട് കൂട്ടക്കൊലക്കേസ്; കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതി കേദല്‍; ആവശ്യം തള്ളി കോടതി

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കഴുത്തില്‍ കറുത്ത പാമ്പിനെ ചുറ്റി ഇരിക്കുന്ന ബാബു ജന്‍ഡേലിന് യാതൊരു പരിഭ്രമവുമില്ലെന്നത് ശ്രദ്ധേയമാണ്. പിറന്നാള്‍ ലളിതമായാണ് ആഘോഷിക്കാറെന്നും ജീവജാലങ്ങള്‍ തനിക്ക് സുഹൃത്തുക്കളെ പോലെയാണെന്നും ജന്‍ഡേല്‍ പ്രതികരിച്ചു.

also read- ഉച്ചഭക്ഷണ പദ്ധതി; കേന്ദ്രം അര്‍ഹമായ തുക നല്‍കുന്നില്ല:മന്ത്രി കെ എന്‍ ബാലഗോപാല്‍

നേരത്തെയും വിചിത്രമായ രീതികള്‍ കൊണ്ട് ജന്‍ഡേല്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. വൈദ്യുത തൂണില്‍ വലിഞ്ഞു കയറിയും നൃത്തം കളിച്ചുമെല്ലാം ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News