മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ പഞ്ചാബ് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ സുഖ്പാല്‍ സിങ് ഖൈറയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഡിലെ അദ്ദേഹത്തിന്റെ ബംഗ്ലാവില്‍ ഇന്ന് രാവിലെ ആരംഭിച്ച റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്.
നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത പഴയ കേസുമായി ബന്ധപ്പെട്ട് ഖൈറയുടെ വസതിയില്‍ ജലാലാബാദ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ രാവിലെ തന്നെ റെയ്ഡ് നടത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു.
READ ALSO:സര്‍ക്കാരിനെതിരായ പ്രതിഷേധം: മണിപ്പൂരില്‍ ജനക്കൂട്ടം ബിജെപി ഓഫീസ് അഗ്നിക്കിരയാക്കി
എന്നാല്‍ അറസ്റ്റിനെക്കുറിച്ച് പഞ്ചാബ് പൊലീസ് ഇതുവരെ പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല. എസ്പി മന്‍പ്രീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള പൊലീസുകാരും ഖൈറയും മിനിറ്റുകളോളം തര്‍ക്കിച്ചെങ്കിലും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജലാലാബാദിലേക്ക് കൊണ്ടുപോയി. അതേസമയം എന്‍ഡിപിഎസ് കേസ് സുപ്രീം കോടതി ഇതിനകം റദ്ദാക്കിയിട്ടുണ്ടെന്നാണ് ഖൈറയുടെ പ്രതികരണം. രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
READ ALSO:കേന്ദ്ര സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനമായ വടകര ജെഎസ്കെ അഗ്രി നിധി ലിമിറ്റഡിൽ വൻ തട്ടിപ്പ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here